സുധീരൻ എരപ്പാളിയെന്ന് വെള്ളാപ്പള്ളി

പറവൂർ: മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ എരപ്പാളിയാെണന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലുവ മണപ്പുറത്ത് നടത്തിയ യോഗത്തി​െൻറ പേരിൽ സുധീര​െൻറ സമ്മർദത്തെത്തുടർന്നാണ് തനിക്കെതിരെ കേസെടുത്തത്. സുധീരൻ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയിൽ സ്വാധീനം ചെലുത്തിയാണ് കേസെടുപ്പിച്ചത്. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരാണ് ഇത്തരത്തിൽ പ്രസംഗിച്ചതെങ്കിൽ കേസെടുക്കുമായിരുന്നോ. കോൺഗ്രസ് നേതാക്കളായ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി എന്നിവരെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഇഷ്ടമാണ്. എന്നാൽ, സുധീരനെപ്പോലെയുള്ളവരെ സ്തുതിക്കേണ്ട കാര്യം തനിക്കില്ല. കുഞ്ഞിത്തൈ എസ്.എൻ.എൽ.പി സ്കൂൾ സുവർണ ജൂബിലി മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സവർണാധിപത്യവും മതാധിപത്യവുമാണ്. ചാതുർവർണ്യവ്യവസ്ഥയുടെ മറ്റൊരു മുഖമാണിത്. ശക്തനും നെട്ടല്ല് വളയാത്തവനുമായ മുഖ്യമന്ത്രിയെ ഒരു സമുദായം 'റ' പോലെയാക്കി നിർത്തിയില്ലേ. നഷ്ടപരിഹാരം എത്ര തവണ കൂട്ടി, മക്കൾക്ക് ജോലിയും വീടും വള്ളവും വലയും കൊടുക്കാമെന്ന് പറഞ്ഞു. എന്നിട്ടും, പോരായെന്നല്ലേ പറയുന്നത്. ഇത് സംഘടിത സമുദായ ശക്തിയുടെ കരുത്താണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ സർക്കാർ എല്ലാ ജനവിഭാഗങ്ങൾക്കും സഹായം നൽകുന്നില്ല. കോഴിക്കോട്ട് കഴിഞ്ഞ ദിവസം പാവം നാല് കുട്ടികൾ മരിച്ചു. ഇവർക്ക് എന്താണ് കൊടുത്തത്. രണ്ടും വെള്ളത്തിൽ പോയല്ലേ മരിച്ചത്. അപകടങ്ങളും ദുരന്തങ്ങളും എല്ലാ വിഭാഗം ജനങ്ങളിലും ഉണ്ടാകും. എത്ര ചെത്തുകാരാണ് തെങ്ങിൽനിന്ന് വീണു മരിച്ചത്. നട്ടെല്ല് ഒടിഞ്ഞ് ജീവച്ഛവമായി കിടക്കുന്ന നൂറുകണക്കിന് തൊഴിലാളികളുണ്ട്. ഇവരെ ആരും സഹായിച്ചില്ല. സംഘടിത മതശക്തിയും വോട്ട് ബാങ്ക് രാഷ്ട്രീയവും നിലനിൽക്കുന്നിടത്തോളം നാട്ടിൽ സാമൂഹികനീതി കിട്ടുമെന്ന് ആരും പ്രതീക്ഷിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിക്ക് സ്ഥലജലഭ്രമം -വി.ഡി. സതീശന്‍ പറവൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​െൻറ പദപ്രയോഗം പദവിക്ക് ചേർന്നതെല്ലന്ന് വി.ഡി. സതീശൻ എം.എൽ.എ. അദ്ദേഹത്തിന് ദുര്യോധന​െൻറ അവസ്ഥയാണ് ഉണ്ടാകാൻ പോകുന്നത്. സരസ്വതി ക്ഷേത്രത്തില്‍ വന്ന് വിദ്യാര്‍ഥികളും അധ്യാപകരുമുള്ള സദസ്സില്‍ ഉപേയാഗിക്കാവുന്ന പദപ്രയോഗമല്ല വെള്ളാപ്പള്ളി നടത്തിയതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന സതീശൻ പ്രതികരിച്ചു. വെള്ളാപ്പള്ളിക്ക് അദ്ദേഹം പറഞ്ഞതുപോലെ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. അദ്ദേഹം ഇരിക്കുന്ന കസേരയെ താന്‍ ബഹുമാനിക്കുന്നു. കുമാരനാശാന്‍, ഡോ. പല്‍പ്പു എന്നിവര്‍ ഇരുന്ന കസേരയിലാണ് വെള്ളാപ്പള്ളി ഇരിക്കുന്നത്. സ്ഥലജല വിഭ്രാന്തിയിലായ ദുര്യോധന​െൻറ അവസ്ഥയാണ് വെള്ളാപ്പള്ളിക്ക്. ചന്തയും വിദ്യാലയവും ഏതാണെന്ന് അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും പിന്നീട് സതീശന്‍ പ്രവര്‍ത്തകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.