സൂര്യനെല്ലി​: ജേക്കബ് സ്​റ്റീഫന്​ ജാമ്യം

ന്യൂഡല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭക്കേസില്‍ 10ാം പ്രതിയായ ജേക്കബ് സ്റ്റീഫന് സുപ്രീംകോടതി ആറുമാസത്തെ ജാമ്യം അനുവദിച്ചു. അര്‍ബുദ ചികിത്സക്കുവേണ്ടിയാണ് പ്രതിക്ക് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, എം.എം. ശാന്തനഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം അനുവദിച്ചത്. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടി​െൻറ അടിസ്ഥാനത്തിലാണ് ജാമ്യം. പ്രതി രാജ്യം വിട്ടുപോകരുതെന്നും പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു. ജാമ്യാപേക്ഷ സര്‍ക്കാര്‍ എതിര്‍ത്തില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.