​ െഎ.പി.ഒക്ക്​ കളമൊരുങ്ങുന്നു; സൗദി അരാംകോ ഇനി പൊതു ഓഹരി കമ്പനി

- 60 ശതകോടി ഡോളര്‍ 200 ശതകോടി ഓഹരികളായി വീതിക്കും ഓഹരിയുടെ മുഖ്യഭാഗം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടരും റിയാദ്: സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനി സൗദി അരാംകോയെ ജോയൻറ് സ്റ്റോക് കമ്പനിയായി പ്രഖ്യാപിച്ചു. കമ്പനിയുടെ അഞ്ചുശതമാനം ഒാഹരി വിൽക്കാനുള്ള തീരുമാനത്തി​െൻറ ഭാഗമാണിത്. വെള്ളിയാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഗസറ്റിലാണ് ജോയൻറ് സ്റ്റോക് കമ്പനിയാക്കിയ വിവരം പ്രഖ്യാപിച്ചത്. 2018 ജനുവരി ഒന്നിന് ഇത് പ്രാബല്യത്തിൽവന്നതായും വിജ്ഞാപനത്തിൽ പറയുന്നു. പൊതു ഓഹരിക്കമ്പനിയാകുന്നതോടെ അരാംകോയുടെ 1988 മുതല്‍ നടപ്പിലുള്ള നിയമാവലിയും ദുര്‍ബലപ്പെടുത്തി. ഓഹരിയുടെ ഭൂരിപക്ഷം ഭാഗവും സൗദി സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കും. 95 ശതമാനം ഒാഹരി സര്‍ക്കാര്‍ കൈവശം സൂക്ഷിച്ച് അഞ്ചു ശതമാനം മാത്രം വിപണിയില്‍ ഇറക്കുമെന്നാണ് നേരേത്ത പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, വെള്ളിയാഴ്ച പുറത്തിറക്കിയ ഗസറ്റില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടില്ല. ആകെ 60 ശതകോടി ഡോളർ മൂല്യമുള്ള ഒാഹരികളാകും വിൽക്കുകയെന്ന് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്തു. ഇതിനെ 200 ശതകോടി ഓഹരികളായി വീതിക്കും. പ്രഥമ ഓഹരി വിൽപനയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. ഓഹരി കമ്പനിക്കുള്ള ആദ്യ ബോര്‍ഡിനെ സൗദി ഊർജ മന്ത്രി എൻജി. ഖാലിദ് അല്‍ഫാലിഹി​െൻറ മേൽനോട്ടത്തിൽ ഉടന്‍ രൂപവത്കരിക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സൗദി വിഷന്‍ 2030​െൻറയും ദേശീയ പരിവര്‍ത്തന പദ്ധതിയുടെയും ഭാഗമായാണ് അരാംകോയുടെ അഞ്ചു ശതമാനം ഓഹരി വിപണിയില്‍ ഇറക്കുന്നത്. ഒാഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സംഭവമായിരിക്കും അരാംകോയുടെ പ്രഥമ ഒാഹരി വിൽപനയെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തെ വിവിധ സ്റ്റോക് എക്സ്ചേഞ്ചുകളുമായി ഇതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.