പരസ്​ത്രീഗമനത്തിന്​ പുരുഷന്​ മാത്രം ശിക്ഷ: ഹരജി ഭരണഘടന ബെഞ്ചിന്

കോഴിക്കോട് സ്വദേശി ജോസഫ് ഷൈനാണ് കോടതിയെ സമീപിച്ചത് ന്യൂഡല്‍ഹി: വിവാഹിതയുമായി അവിഹിതബന്ധത്തിലേർപ്പെട്ടാൽ പുരുഷനെ മാത്രം കുറ്റക്കാരനാക്കുന്ന വകുപ്പി​െൻറ നിയമസാധുത സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് പരിശോധിക്കും. പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീയെ ഇരയായി പരിഗണിച്ച് സംരക്ഷണം നല്‍കുന്ന വകുപ്പ് 1954-ല്‍ സുപ്രീംകോടതിയുടെ നാലംഗ ബെഞ്ച് ശരിവെച്ചിരുന്നു. എന്നാൽ, മാറിയ സാമൂഹിക സാഹചര്യങ്ങളില്‍ ഇതി​െൻറ ഭരണഘടന സാധുത പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വിഷയത്തിൽ കേന്ദ്ര സര്‍ക്കാറിന് അഭിപ്രായമറിയിക്കാമെന്നും വ്യക്തമാക്കി. പുരുഷനോടൊപ്പം കുറ്റംചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ സംരക്ഷിക്കുന്ന നിയമം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ജോസഫ് ഷൈനാണ് അഡ്വ. കാളീശ്വരം രാജ് മുഖേന കോടതിയെ സമീപിച്ചത്. ജോലി, തെരഞ്ഞെടുപ്പ് തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആനുകൂല്യമോ സംവരണമോ നല്‍കുന്നതുപോലെ കുറ്റകൃത്യത്തി​െൻറ കാര്യത്തില്‍ പാടില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.