കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം വ്യാകരണവിഭാഗം സംഘടിപ്പിച്ച പണ്ഡിതരാജൻ ശാസ്ത്രരത്നം വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. ഡോ. കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. എൻഡോവ്മെൻറ് സ്കോളർഷിപ് ആർ. മൃദുലക്ക് കൈമാറി. ഡോ. പി.എം. ഗിരീഷ് എൻഡോവ്മെൻറ് പ്രഭാഷണം നിർവഹിച്ചു. ഡോ. സി.കെ. ജയന്തി ഗുരുസ്മരണ പ്രഭാഷണം നടത്തി. ഡോ. കെ. യമുന, ഡോ. കെ.എം. ഷീബ, മിഥുൻ പി. എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഡോ. എം. മണിമോഹനൻ, ഡോ. വി.ആർ. മുരളീധരൻ, ഡോ. കെ.കെ. അംബികാദേവി എന്നിവർ സംസാരിച്ചു. സീറ്റ് ഒഴിവ് കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം.ഫിൽ ഹിസ്റ്ററി േപ്രാഗ്രാമിൽ എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. അപേക്ഷ എട്ടിന് വൈകീട്ട് നാലിനുമുമ്പ് സമർപ്പിക്കണം. പ്രവേശന പരീക്ഷ ഒമ്പതിന് രാവിലെ 10.30ന്. എസ്.ടി വിഭാഗത്തിെൻറ അഭാവത്തിൽ എസ്.സിയും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.