പള്ളിക്കര -കരിമുകൾ റോഡ് പുനർനിർമിക്കാൻ നടപടിയില്ല പള്ളിക്കര: കിഴക്കമ്പലം ചിത്രപ്പുഴ റോഡിൽ അമ്പലപ്പടി പെരിങ്ങാല പാടത്തിക്കരയിൽ റോഡ് തകർന്ന് മാസങ്ങളായിട്ടും പുനർനിർമിക്കാൻ നടപടിയില്ല. അമ്പലപ്പടി മുതൽ പൊട്ടിപ്പൊളിഞ്ഞ ഭാഗത്ത് മെറ്റൽ വിരിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. മെറ്റൽ മാത്രം വിരിച്ചതോടെ കൂടുതൽ ദുരിതമാകുകയാണ് ചെയ്തത്. പാടത്തിക്കരയിൽ കുറച്ചുഭാഗത്ത് റോഡിൽ ടൈൽ വിരിച്ചിട്ടുെണ്ടങ്കിലും നടുഭാഗം കുഴിഞ്ഞതിനാൽ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നു. പൊടിശല്യവും രൂക്ഷമാണ്. റോഡ് നന്നാക്കാൻ അധികൃതർ തയാറായിെല്ലങ്കിൽ വരുംദിവസങ്ങളിൽ ഉപരോധം ഉൾപ്പെടെ സമരങ്ങൾക്ക് ഒരുങ്ങുകയാന്ന് നാട്ടുകാർ. കനാൽ ബണ്ട് റോഡ്: മുഖ്യമന്ത്രിക്ക് പരാതി നൽകി പള്ളിക്കര: പാടത്തിക്കര പിണർമുണ്ട കനാൽ റോഡ് ഇടിഞ്ഞുവീണ് പരിക്കേറ്റ വിദ്യാർഥികൾക്ക് ദുരിതാശ്വാസ നിധിയിൽനിന്ന് സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ജലസേചന മന്ത്രി, കലക്ടർ, ഇറിഗേഷൻ വകുപ്പ് എന്നിവർക്ക് പരാതി നൽകി. പിണർമുണ്ട മുരീങ്ങര റഷീദിെൻറ മകൻ മുഹമ്മദ് യാസീൻ(14), സഹോദരീപുത്രി അബൂതാഹിർ(10) എന്നിവരാണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്. അധികൃതരുടെ അനാസ്ഥയെ തുടർന്ന് ലക്ഷങ്ങളാണ് കുടുംബത്തിന് ചെലവഴിക്കേണ്ടിവരുന്നതെന്നും ചൂണ്ടിക്കാട്ടി. പെരിയാർ വാലി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. അപകടം നടന്ന് ഒരാഴ്ച കഴിെഞ്ഞങ്കിലും പരിക്കേറ്റ കുട്ടികെള സന്ദർശിക്കാൻപോലും പെരിയാർ വാലി അധികൃതരോ ജനപ്രതിനിധികളോ തയാറായിട്ടില്ല. ഇതിൽ നാട്ടുകാരിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. പാടത്തിക്കര പിണർമുണ്ട ചെമ്മഞ്ചേരി മേഖലയിൽ പലഭാഗത്തും പെരിയാർ വാലി കനാൽ പൂർണമായും ചിലയിടങ്ങളിൽ ഭാഗികമായും തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.