നഗരത്തിലെ അനധികൃത കേബിളുകൾ മുറിച്ചു നീക്കാൻ തീരുമാനം

െകാച്ചി: കോർപറേഷൻ പരിധിയിൽ വലിച്ചിരിക്കുന്ന മുഴുവൻ അനധികൃത കേബിളുകളും അടിയന്തരമായി മുറിച്ചു നീക്കാൻ കോർപേറഷൻ കൗൺസിൽ യോഗത്തിൽ തീരുമാനം. കേബിൾ വലിക്കുന്നതിനായി മാഫിയാ സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഇതു സംബന്ധിച്ച ചർച്ചയിൽ പെങ്കടുത്ത കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതിനോട് യോജിച്ച മേയർ സൗമിനി ജയിൻ കേബിൾ വലിക്കാൻ വരുന്ന അപേക്ഷകളിൽ തിരക്ക് പിടിച്ച് നടപടി സ്വീകരിക്കാൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് അമിതാവേശം ഉണ്ടെന്നും അഭിപ്രായപ്പെട്ടു. തുടർന്നാണ് കേബിളുകൾ മുറിച്ച് നീക്കാനുള്ള തീരുമാനം മേയർ പ്രഖ്യാപിച്ചത്. വ്യക്തമായ മാർഗേരഖ ഉണ്ടാക്കിയതിനുശേഷം മാത്രം ഇനി കേബിൾ വലിക്കുന്നതിന് അനുമതി നൽകിയാൽ മതിയെന്നും മേയർ നിർദേശിച്ചു. അടുത്ത സമയത്ത് നഗരത്തിൽ കേബിളിൽ കുരുങ്ങി ഉണ്ടായ ചില അപകടങ്ങളാണ് വിഷയം കൗൺസിലിൽ എത്താൻ ഇടയാക്കിയത്. സി.കെ. പീറ്റർ, എം.ജി. അരിസ്റ്റോട്ടിൽ, തമ്പി സുബ്രഹ്മണ്യൻ തുടങ്ങിയവരാണ് വിഷയം അവതരിപ്പിച്ച് സംസാരിച്ചത്. നഗരത്തിൽ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകൾ കൂടുതലും പ്രവർത്തിക്കുന്നില്ലെന്നും ഇത് മാറ്റി സ്ഥാപിക്കണെമന്നും തമ്പി സുബ്രഹ്മണ്യൻ ആവശ്യപ്പെട്ടു. പേരണ്ടൂർ കനാൽ സംരക്ഷിക്കാൻ നടപടി വേണമെന്നും ഇവിടെ കൈയേറ്റം വ്യാപകമാകണമെന്നും കൗൺസിലർ ജിമിനിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.