കൊച്ചി: ചലച്ചിത്ര സംവിധായകൻ പി.എ. ബക്കറിനെ അനുസ്മരിക്കുന്നു. ജനുവരി 20ന് വൈകുന്നേരം 6.15ന് എറണാകുളം ചാവറ കൾചറൽ സെൻററിൽ സംവിധായകൻ മോഹൻകുമാർ ഉദ്ഘാടനം ചെയ്യും. പി.എ. ബക്കർ ഫൗണ്ടേഷെൻറയും ചാവറ മൂവി സർക്കിളിെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സ്മൃതി വന്ദനത്തിൽ ബക്കറിെൻറ ശിഷ്യനും സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനുമായ ലെനിൻ രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തും. ചലച്ചിത്ര നിർമാതാവ് ടി. മുഹമ്മദ് ബാപ്പുവിനെയും പി. ഭാസ്കരെൻറ പേരിൽ മലയാള ടെലിവിഷൻ ഫ്രറ്റേണിറ്റി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് കരസ്ഥമാക്കിയ ആദം അയൂബിനെയും ചടങ്ങിൽ ആദരിക്കും. പി.എ. ബക്കർ ഫൗണ്ടേഷൻ ചെയർമാൻ ജോൺ പോൾ അധ്യക്ഷത വഹിക്കും. പതാക ഉയർന്നു; വൃക്ഷൈത്ത നട്ടു കൊച്ചി: സി.പി.എം എറണാകുളം ജില്ല സമ്മേളനത്തിെൻറ പതാക ദിനത്തിെൻറ ഭാഗമായി സ്വാഗതസംഘം ഒാഫിസിന് മുന്നിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും സ്വാഗതസംഘം ചെയർമാനുമായ സി.എൻ. മോഹനൻ പതാക ഉയർത്തി. സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ വൃക്ഷത്തൈ നട്ടു. സ്വാഗതസംഘം സെക്രട്ടറി കെ.ജെ. ജേക്കബ്, സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങളായ സി.കെ. മണിശങ്കർ, കെ.എൻ. ഉണ്ണികൃഷ്ണൻ, സി.പി.എം എറണാകുളം ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.