കൊച്ചി: സാേങ്കതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി നടത്തുന്ന ആറുമാസ കമ്പ്യൂട്ടർ ആൻഡ് ഡി.ടി.പി ഒാപറേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. പട്ടികജാതി/പട്ടികവർഗ/മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ഇളവുണ്ട്. അപേക്ഷാഫോറം, പ്രോസ്പെക്ടസ് എന്നിവ 30 രൂപക്ക് നേരിട്ടും 55 രൂപ മണിഒാർഡറായി ഒാഫിസർ ഇൻ-ചാർജ്, കേരള സ്റ്റേറ്റ് സെൻറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് ട്രെയിനിങ്, ഗവ. എൽ.പി സ്കൂൾ കാമ്പസ്, തോട്ടക്കാട്ടുകര പി.ഒ, ആലുവ-683108 വിലാസത്തിൽ അയച്ചാൽ തപാലിലും ലഭ്യമാകും. വിവരങ്ങൾക്ക് 0484-2605322, 2605323. അവസാന തീയതി ജനുവരി 15.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.