കൊച്ചി: കേരളത്തിലെ കത്തോലിക്കാസഭയിൽ യുവജന ശുശ്രൂഷകൾ ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ മെത്രാൻ സംഘം 2018നെ യുവജന വർഷമായി പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ 2019 ജനുവരി ആറു വരെയാണ് യുവജനവർഷമായി ആഘോഷിക്കുന്നത്. യുവജനങ്ങളെപ്പറ്റി ചിന്തിക്കാനും ഉണർന്ന് പ്രവർത്തിക്കാനും കേരളത്തിലെ മൂന്ന് കത്തോലിക്ക വിഭാഗത്തിലുംപെട്ട 32 രൂപതകളെ സജ്ജമാക്കുകയാണ് മുഖ്യലക്ഷ്യം. ഒക്ടോബറിൽ റോമിൽ നടക്കാനിരിക്കുന്ന മെത്രാന്മാരുടെ സിനഡിെൻറ മുഖ്യപ്രമേയം 'യുവജന' ശുശ്രൂഷയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.