ലീഗൽ സർവിസ്​ അതോറിറ്റിയുടെ വ്യാജ ബോർഡ്​ പതിച്ച കാറുമായി കറങ്ങിയയാൾ പിടിയിൽ

കൊച്ചി: കേരള ലീഗൽ സർവിസ് അതോറിറ്റിയുടെ വ്യാജ ബോർഡ് കാറിൽ പ്രദർശിപ്പിച്ച് നഗരത്തിൽ കറങ്ങിയയാളെ പൊലീസ് പിടികൂടി. കടവന്ത്ര കാമധേനു അപ്പാർട്മ​െൻറിൽ താമസിക്കുന്ന ജോൺസൺ ജോസഫ് എന്നയാളെയാണ് വ്യാഴാഴ്ച കടവന്ത്ര പൊലീസ് സബ് ഇൻസ്പെക്ടർ എസ്. വിജയശങ്കർ അറസ്റ്റ് ചെയ്തത്. കേരള ലീഗൽ സർവിസ് അതോറിറ്റി മെംബർ സെക്രട്ടറി സത്യൻ വാഹനം വഴിയിൽ തടഞ്ഞ് എറണാകുളം അസിസ്റ്റൻറ് പൊലീസ് കമീഷണർ ലാൽജിയെ അറിയിക്കുകയായിരുന്നു. അദ്ദേഹത്തി​െൻറ നിർേദശപ്രകാരം വാഹനം സഹിതം പ്രതിയെ അറസ്റ്റ് ചെയ്യുകയും ആൾമാറാട്ടത്തിന് കേസെടുക്കുകയും ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.