വൈകല്യം വെല്ലുവിളിയായി ഏറ്റെടുത്ത് നിയാസ് യാത്ര ചെയ്തത് 900 കിലോമീറ്റർ

മൂവാറ്റുപുഴ: ശാരീരിക വൈകല്യത്തെ വെല്ലുവിളിയായി ഏറ്റെടുത്ത് നിയാസ് യാത്ര ചെയ്തത് 900 കിലോമീറ്റർ. ജന്മനാ ഇരുകാലുകളും തളര്‍ന്ന പേഴക്കാപ്പിള്ളി എസ്. വളവ് പൂത്തനാല്‍ ഹംസയുടെ മകന്‍ നിയാസാണ് മുച്ചക്ര വാഹനത്തില്‍ ഗോവ വരെ യാത്ര ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 27ന് രാവിലെ 6.30ന് വീട്ടില്‍നിന്ന് യാത്രതിരിച്ചു. 29ന് ഉച്ചക്ക് രേണ്ടാടെയാണ് ഗോവയിലെത്തിയത്. അവിടെ വിവിധ പ്രദേശങ്ങളില്‍ സഞ്ചരിച്ച അദ്ദേഹം മുച്ചക്ര വാഹനം ഗോവയിലെ പാര്‍സല്‍ ഏജന്‍സിയില്‍ എല്‍പിച്ച് നാട്ടിലേക്ക് ട്രെയിനിലാണ് വീട്ടില്‍ തിരിച്ചെത്തിയത്. പ്ലസ് ടു വരെ പഠിച്ച നിയാസ് പിതാവി​െൻറ തുണിക്കടയിൽ സഹായിയായി നില്‍ക്കുകയാണ്. യാത്രകള്‍ ഹരമായ നിയാസ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് പതിവാണ്. അതിരപ്പിള്ളി, വാഴച്ചാല്‍, വാല്‍പാറ, പൊള്ളാച്ചി, വാഗമണ്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഇതിന് മുമ്പ് യാത്ര ചെയ്തിട്ടുണ്ട്. നാട്ടില്‍ മടങ്ങിയെത്തിയ നിയാസിന് നാടി​െൻറ നാനഭാഗത്തുനിന്നും അഭിനന്ദന പ്രവാഹമാണ്. എല്‍ദോ എബ്രഹാം എം.എല്‍.എ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണും നിയാസിനെ ആദരിച്ചു. വിവിധ സംഘടനകളുടെയും ക്ലബുകളുടെയും ലൈബ്രറികളുടെയും നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.