ബസ് കാത്തിരിപ്പ് കേന്ദ്രം ഉടന്‍ തുറക്കണമെന്ന ആവശ്യം ശക്തം

മൂവാറ്റുപുഴ: എം.സി റോഡ് വികസനത്തി​െൻറ ഭാഗമായി കെ.എസ്.ടി.പി ജനറല്‍ ആശുപത്രിക്ക് സമീപം നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉടന്‍ തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തം. നിലവിലെ ബസ് സ്റ്റോപ് നഗരത്തില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതായി യാത്രക്കാർ പറയുന്നു. ജനറല്‍ ആശുപത്രിക്കും പി.ഒ ജങ്ഷനിലെ സിഗ്നല്‍ ലൈറ്റിനും മധ്യേയാണ് നിലവിലെ സ്റ്റോപ്. ഇവിടെ ബസ് നിര്‍ത്തുമ്പോള്‍ വാഹനങ്ങൾ സുഗമമായി കടന്നുപോകാനാകുന്നില്ല. ദീര്‍ഘദൂര ബസുകൾക്ക് ഒഴികെ എല്ലാ ബസിനും ഇവിടെ സ്റ്റോപ്പുണ്ട്. ദിവസവും വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാരാണ് ഇവിടെ വന്നുപോകുന്നത്. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ അടക്കമുള്ളവര്‍ വെയ്റ്റിങ് ഷെഡില്ലാത്തതിനാല്‍ വെയിലത്താണ് ബസ് കാത്തുനില്‍ക്കുന്നത്. പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ഉടന്‍ തുറന്നുനല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.