മൂവാറ്റുപുഴ: സോളാർ തെർമൽ കുക്കറുമായി പേഴക്കാപ്പിള്ളി ഇസാറ്റ് കോളജ് വിദ്യാർഥികൾ. സോളാർ റേഡിയേഷൻ മാത്രം ഉപയോഗിച്ച് പാചകം ചെയ്യുന്ന വിദ്യയാണ് വിദ്യാർഥികൾ വികസിപ്പിച്ചത്. പഴം പുഴുങ്ങുന്നതിനും മീൻ, മാംസം എന്നിവ പാചകം ചെയ്യുന്നതിനും ഈ ഉപകരണം ഉപയോഗപ്പെടുത്താം. 400 രൂപ െചലവുവരുന്ന കുക്കർ സാധാരണക്കാർക്ക് ഉപകാരപ്രദമാെണന്ന് വിദ്യാർഥികൾ പറയുന്നു. കഴിഞ്ഞ ദിവസം എൻ.എസ്.എസ് സപ്തദിന ക്യാമ്പ് സോഫ്റ്റ് സ്കിൽ ഡെവലപ്മെൻറിെൻറ ഭാഗമായി അധ്യാപകനായ ഉണ്ണികൃഷ്ണൻ നയിച്ച ക്ലാസിൽ നിന്നാണ് ഈ ആശയം ലഭിച്ചത്. പ്രോഗ്രാം ഓഫിസർമാരായ മുഹമ്മദ് റഫീഖ്, കെ.എൻ. അനൂപ് എന്നിവരാണ് പ്രോജക്ടിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.