കെ.എസ്​.ആർ.ടി.സിക്ക്​ റെക്കോഡ്​ വരുമാനം

കൊച്ചി: പോയ വർഷം കെ.എസ്.ആർ.ടി.സി എത്തിനിൽക്കുന്നത് റെക്കോഡ് വരുമാനത്തിൽ. കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെ 2136.75കോടി രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് യാത്രക്കാരിൽനിന്ന് ലഭിച്ചത്. 2016ൽ ഇത് 1967.30 കോടിയായിരുന്നു. ജനുവരി, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഏറ്റവുമധികം വരുമാനമുണ്ടായത്. ജനുവരിയിൽ 190.11കോടിയും നവംബറിൽ 182.73കോടിയും ഡിസംബറിൽ 195.21കോടിയുമായിരുന്നു വരുമാനം. ക്രിസ്മസ് അവധിയോടനുബന്ധിച്ച ദിവസങ്ങളിലും ശബരിമല സീസണിലും വരുമാനം കുതിച്ചു കയറി. നവംബർ 16 മുതൽ ഡിസംബർ 26 വരെയുള്ള മണ്ഡലകാല സീസണിൽ പമ്പ ഡിപ്പോയുടെ മാത്രം വരുമാനം 9,37,37,927 രൂപയാണ്. പമ്പയിൽ കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങിയ ശേഷമുള്ള ഏറ്റവും ഉയർന്ന തുകയാണിത്. കൂടുതൽ തിരക്കുള്ള സമയത്തെ അധിക സർവിസുകളും പി.എസ്.സി പരീക്ഷ ദിവസങ്ങളിലെ പ്രത്യേക സർവിസുകളുമാണ് വരുമാന വർധനക്കു സഹായിച്ചതെന്ന് കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ (ഒാപറേഷൻ) ജി. അനിൽ കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. റെയിൽേവ ലൈനുകളിൽ അടിക്കടിയുണ്ടായ അറ്റകുറ്റപ്പണി കാരണം പലപ്പോഴും ട്രെയിനുകൾ നേരം വൈകുകയും റദ്ദാവുകയും ചെയ്തതോടെ കൂടുതൽ പേർ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചതും ഗുണകരമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.