ചെല്‍സി താരങ്ങള്‍ ഒപ്പിട്ട ഫുട്‌ബാള്‍ ലൈബ്രറിക്ക് കൈമാറി

വൈപ്പിന്‍ : പ്രീമിയര്‍ ഫുട്‌ബാള്‍ ക്ലബ് ചെല്‍സിയുടെ പ്രമുഖ താരങ്ങള്‍ കൈയൊപ്പ് ചാര്‍ത്തിയ ഫുട്‌ബാള്‍ ചെറായി പബ്ലിക് ലൈബ്രറിക്ക് കൈമാറി. െചല്‍സിയുടെ വെല്‍നെസ് കണ്‍സള്‍ട്ടൻറായ ചെറായി സ്വദേശി വിനയ്.പി.മേനോനാണ് വെള്ളിയാഴ്ച വൈകുന്നേരം നാലിന് ലൈബ്രറിയില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി കണ്‍വീനര്‍ ജെയിന്‍.സി.വേണുവിന് ഫുട്‌ബാള്‍ കൈമാറിയത്. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ:കെ.കെ ജോഷി അധ്യക്ഷത വഹിച്ചു. കെ.കെ അരുണ്‍, കെ.കെ. അബ്ദുല്‍ റഹ്മാന്‍, കെ.എ. അയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.