വൈപ്പിന്‍ : മുനമ്പത്ത് മത്സ്യബന്ധന മേഖല സുശക്തമാക്കാന്‍ മുനമ്പം യന്ത്രവത്കൃത മത്സ്യബന്ധന പ്രവര്‍ത്തക സംഘത്തിന് തുടക്കമായി. മുനമ്പം ഫിഷിങ് ഹാര്‍ബറിന്‌സമീപം ചേര്‍ന്ന യന്ത്രവത്കൃത മത്സ്യബന്ധന പ്രവര്‍ത്തകസംഘം സമ്മേളനം പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘം ചെയര്‍മാന്‍ സുധാസ് തായാട്ട് അധ്യക്ഷത വഹിച്ചു. മത്സ്യബന്ധന മേഖലയില്‍ ഉണ്ടാകുന്ന ഗുരുതരമായ പ്രശ്‌നങ്ങളെ തരണംചെയ്യും. 12 നോട്ടിക്കല്‍ മൈല്‍ ദൂരത്ത് മത്സ്യബന്ധനം നടത്തിവരുന്ന ബോട്ടുകളെ ചെറുമത്സ്യത്തിെൻറ പേരില്‍ ഫിഷറീസ്‌വകുപ്പ് വന്‍ പിഴ അടപ്പിക്കുന്ന അശാസ്ത്രീയമായ നിയമത്തിനെതിരെ പ്രതിഷേധിക്കാനും പ്രഥമ യോഗത്തില്‍ തീരുമാനമായി. മത്സ്യബന്ധന മേഖലയില്‍ ഏകീകൃത നിയമം വേണമെന്നും യോഗം ആവശ്യപ്പെട്ടു. സംഘത്തിെൻറ പ്രഥമ അംഗത്വ വിതരണം സിപ്പി പള്ളിപ്പുറം പനക്കല്‍ തങ്കപ്പന് നല്‍കി നിർവഹിച്ചു. ജോസഫ് ഒളാട്ടുപുറത്ത്, എ.വി ഗോപി, സാംബന്‍ മുനമ്പം, കെ.ബി. രാജീവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.