പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

ആലുവ: നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് വിവിധ സ്‌ഥാപനങ്ങളില്‍ നിന്നായി ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കള്‍ കണ്ടെടുത്തത്. എവറസ്‌റ്റ്, കെ.എസ്.ആര്‍.ടി.സി കാൻറീന്‍, ബാംബിനോ, ദര്‍ബാര്‍, അല്‍സാജ്, മിസാജ് എന്നീ സ്‌ഥാപനങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. വെള്ളിയാഴ്ച രാവിലെ 5.45 മുതലാണ് പരിശോധന നടത്തിയത്. ചോറ്, അച്ചാര്‍, ബീഫ്, മീന്‍, വേവിച്ച കോഴിയിറച്ചി, വീണ്ടും ഉപയോഗിക്കാന്‍ സൂക്ഷിച്ച എണ്ണ, പഴകിയ ഇറച്ചി, പൊറോട്ട, ചപ്പാത്തി, കടലക്കറി, ചിക്കന്‍ കറി തുടങ്ങിയവയാണ് പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.