മന്നം ജയന്തി സമ്മേളനം

ആലങ്ങാട്: കോട്ടപ്പുറം എൻ.എസ്.എസ്‌ കരയോഗം സംഘടിപ്പിച്ച വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീകുമാരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കരയോഗം പ്രസിഡൻറ് കെ.എ. ജയദേവൻ അധ്യക്ഷത വഹിച്ചു. നടൻ ശരത് മുഖ്യാതിഥിയായിരുന്നു. പി.എൻ. വിശ്വംഭരൻ, എം.പി. ബെന്നി, കലാമണ്ഡലം ശ്രീകുമാർ, ദിനിൽ തത്തപ്പിള്ളി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആർ.പ്രഭാകരൻ നായർ, എം.ജി. മണി, പി.രാജീവ്, കെ.ജി. ശിവാനന്ദൻ, കെ.ജി. രാജശേഖരൻ, വി.ബി. മഹേഷ്‌കുമാർ, കലാധരൻ വേഴപ്പിള്ളി എന്നിവർ സംസാരിച്ചു. കെ.എസ്‌. ഉദയകുമാർ സ്വാഗതവും ഗിരിജ വാസുദേവൻ നന്ദിയും പറഞ്ഞു. ചിത്രം: കോട്ടപ്പുറം കരയോഗത്തിൽ നടന്ന വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു EP ALGD 2 NSS Kottapuram
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.