ഭിന്നശേഷിക്കാർക്ക്​ ഇടം നൽകു​േമ്പാഴേ വികസനം പൂർണാർഥത്തിൽ സാധ്യമാകൂ ^കലക്​ടർ

ഭിന്നശേഷിക്കാർക്ക് ഇടം നൽകുേമ്പാഴേ വികസനം പൂർണാർഥത്തിൽ സാധ്യമാകൂ -കലക്ടർ ആലങ്ങാട്: പാർശ്വവത്കരിക്കപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും കൂടുതൽ ഇടം നൽകുമ്പോഴേ വികസനം പൂർണാർഥത്തിൽ സാധ്യമാകൂവെന്ന് കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല. വെസ്റ്റ് വെളിയത്തുനാട് വെൽഫെയർ അസോസിയേഷന് കീഴിലെ വി കെയർ സ്പെഷ്ൽ സ്കൂളിൽ നടക്കുന്ന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്ര സഭയുടെ ദുരന്ത ലഘൂകരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥിയായിരുന്നു. ഭിന്നശേഷിക്കാരെകുറിച്ചും പുനരധിവാസത്തെക്കുറിച്ചും സമൂഹം ചർച്ച ചെയ്യാൻ തുടങ്ങിയത് ഏറെ ആശാവഹമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയർമാൻ ഡോ. മൻസൂർ ഹസൻ അധ്യക്ഷത വഹിച്ചു. എം.ജി സർവകലാശാല ബിഹേവിയറൽ സയൻസ് മേധാവി ഡോ. സുകുമാരൻ, മാറമ്പിള്ളി എം.ഇ എസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു, മുഹമ്മദ് ഷബീർ, എം.എസ്‌. യമുന എന്നിവർ സംസാരിച്ചു. ഭിന്നശേഷി പരിശീലകർക്കും അധ്യാപകർക്കുമായി നടക്കുന്ന ശിൽപശാല ശനിയാഴ്ച സമാപിക്കും. ചിത്രം: വെളിയത്തുനാട് വി-കെയർ സ്പെഷൽ സ്കൂളിൽ നടക്കുന്ന ദ്വിദിന ശിൽപശാല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.