പുത്തൻവേലിക്കരയിലെ മണൽ ബണ്ട്: കലക്ടർ സന്ദർശിച്ചു

പറവൂർ : ഏറെ വിവാദങ്ങൾക്ക് വഴിെവച്ച പുത്തൻവേലിക്കരയിലെ ഇളന്തിക്കര - കോഴിത്തുരുത്ത് മണൽബണ്ട് നിർമാണ പ്രദേശം കലക്ടർ മുഹമ്മദ് വൈ.സഫീറുല്ല സന്ദർശിച്ചു. കഴിഞ്ഞ ദിവസം ബണ്ട് പൊട്ടി വേലിയേറ്റ സമയത്ത് വെള്ളം അടിച്ചുകയറി സമീപത്തെ കരഭൂമി ഒലിച്ചുപോയ സ്ഥലവും കലക്ടർ സന്ദർശിച്ചു. പുഴയോട് ചേർന്ന് താമസിക്കുന്ന തറമേൽ സജിയുടെ കരഭൂമിയാണ് ഇടിഞ്ഞത്. കരഭൂമിയും പുഴയുമായി ചേരുന്ന സ്ഥലത്ത് 40 മീറ്ററോളം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ഭൂവുടമയുടെ അപേക്ഷ പരിഗണിക്കണമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി. വി. ലാജു ആവശ്യപ്പെട്ടു. പരിശോധിച്ച് ആവശ്യമായത് ചെയ്യാമെന്ന് കലക്ടർ മറുപടി നൽകി. ബണ്ട് നിർമാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവൃത്തികളും ഉടൻ തീർക്കണമെന്ന് മേജർ ഇറിഗേഷൻ വകുപ്പിന് കർശന നിർദേശം നൽകി. രണ്ടു ദിവസത്തിനകം തീർക്കാമെന്നു മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ പി. ഡി. ഷീലാദേവി, മേജർ ഇറിഗേഷൻ, റവന്യൂ വകുപ്പ് ഉേദ്യാഗസ്ഥർ, പഞ്ചായത്ത് ജനപ്രതിനിധികൾ എന്നിവരും കലക്ടറുമായി ചർച്ച നടത്തി. പടം- ep-collector- നിർമാണത്തിനിെട തകർന്ന പുത്തൻവേലിക്കരയിലെ ഇളന്തിക്കര- കോഴിത്തുരുത്ത് മണൽ ബണ്ട് പ്രദേശം കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല സന്ദർശിച്ചപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.