കൊച്ചി: ഇൻറന്‍സിവ് മ്യൂസിക്, ഓഡിയോ എൻജിനീയറിങ്, മ്യൂസിക് പ്രൊഡക്ഷന്‍ എന്നിവയില്‍ ക്രിയാത്മക പരിശീലനം നല്‍കുന്നതിനായി ആരംഭിക്കുന്ന ജം മ്യൂസിക് കണ്‍സര്‍വേറ്ററി ഞായറാഴ്ച വൈകീട്ട് മൂന്നിന് പാലാരിവട്ടം എം.കെ.കെ. നായര്‍ റോഡിലെ എ.സി.ടി ചേംബേഴ്‌സില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ശബ്ദക്രമീകരണശാസ്ത്രം അനുസരിച്ച് തയാറാക്കിയിട്ടുള്ള പഠന മുറികള്‍, മിനി പെര്‍ഫോമന്‍സ് തിയറ്റര്‍, പ്രഫഷനല്‍ റെക്കോഡിങ് സ്റ്റുഡിയോ, മാസ്റ്റർ ക്ലാസ്, ലൈവ് ക്ലിനിക്, പ്രശസ്ത സംഗീതജ്ഞരുടെ ലൈവ് ഷോ എന്നിവ ലഭ്യമാകും. പിയാനിസ്റ്റ് ഫ്രിജോ ഫ്രാന്‍സിസ് പിയാനോ വിഭാഗം മേധാവിയായും ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ജീത് പോള്‍ ഓഡിയോ എന്‍ജിനീയറിങ് ആന്‍ഡ് പ്രൊഡക്ഷന്‍ വിഭാഗം മേധാവിയായും ചുമതലയേല്‍ക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.