Supply

വി. ദനഹപ്പെരുന്നാളോടൊപ്പം ചരിത്ര പ്രസിദ്ധമായ പിറവം വലിയ പള്ളിയെന്നറിയപ്പെടുന്ന രാജാധിരാജ സ​െൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വി. ദനഹ പെരുന്നാൾ ജനുവരി ഒന്നുമുതൽ ആറുവരെ ആഘോഷിക്കുേമ്പാൾ പെരുന്നാളിനോടൊപ്പം ഒരു സപ്ലിമ​െൻറ് പ്രസിദ്ധീകരിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിച്ച 'മാധ്യമം' ദിനപത്രത്തി​െൻറ പിറവം മേഖലയിലെ വായനക്കാർക്ക് പെരുന്നാൾ അഭിവാദ്യങ്ങൾ. പിറവത്തെ സംബന്ധിച്ചിടത്തോളം ഇരു ദേവാലയങ്ങളിലും നടക്കുന്ന പെരുന്നാൾ ആഘോഷങ്ങൾ ഇൗ ദേശത്തി​െൻറ ഉത്സവമാണ്. അഞ്ചാം തീയതി രാത്രിയും ആറാം തീയതി പകലും നടക്കുന്ന പെരുന്നാൾ പ്രദക്ഷിണം യാക്കോബായ സമുദായത്തി​െൻറയും ക്നാനായ കത്തോലിക്ക സഭയുെടയും നേതൃത്വത്തിലാണെങ്കിലും മതഭേതമില്ലാതെ ആയിരങ്ങൾ ആവേശത്തോടെ ഒഴികിനീങ്ങുന്നത് അത്യപൂർവ കാഴ്ചയാണ്. യേശു ശിശുവായിരിക്കുേമ്പാൾ തന്നെ പിറവത്ത് യേശുവിനെ ആരാധിക്കാൻ ആരംഭിച്ചു എന്നതാണ് െഎതിഹ്യം. യേശുവി​െൻറ പരസ്യ ശുശ്രൂഷക്കും പീഡാനുഭവങ്ങൾക്കും ക്രൂശുമരണത്തിനും സ്വർഗാരോഹണത്തിനും മുമ്പുതന്നെ ഇവിടെ രാജാക്കാന്മാരുടെ പേരിൽ ദേവാലയം സ്ഥാപിക്കുകയും ആരാധന ആരംഭിക്കുകയും ചെയ്തുവെന്നുമാണ് വിശ്വാസം. അങ്ങനെയെങ്കിൽ ആദ്യത്തെ ക്രൈസ്തവ ആരാധന കേന്ദ്രങ്ങളിൽ ഒന്നായി പിറവം പള്ളിയെ കരുതേണ്ടതുണ്ട്. പിന്നീട് ഇങ്ങോട്ട് നൂറ്റാണ്ടുകളുടെ ചരിത്ര വഴികളിൽ വളർച്ചയുടെ പടവുകളായിരുന്നു. 1877ൽ അന്ത്യോക്യായുടെ മോറാൻ മോർ ഇഗ്നാത്തിയോസ് പത്രോസ് തൃതീയൻ പാത്രിയാർക്കീസ് ബാവ പള്ളി സന്ദർശിച്ചപ്പോൾ വി. ദൈവ മാതാവി​െൻറ നാമത്തിലേക്ക് ദേവാലയം പുനർനാമകരണം ചെയ്തു. 2012ൽ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവയുടെ സന്ദർശനത്തോടെ പിറവം വലിയ പള്ളി രാജാധിരാജ സ​െൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ആക്കി ഉയർത്തി. കർത്താവി​െൻറ മാമ്മോദിസ ആചരിക്കുന്ന വി. ദനഹപ്പെരുന്നാളാണ് ഇൗ പള്ളിയിലെ പ്രധാന പെരുന്നാൾ. രാക്കുളി പെരുന്നാൾ എന്നും അറിയപ്പെട്ടിരുന്നു. കർത്താവി​െൻറ മാമ്മോദിസ ഏഴര വെളുപ്പിന് ആയിരുന്നുവെന്നും അതിനെ അനുസ്മരിച്ച് ദനഹ ദിനത്തിൽ ദേവാലയത്തിൽ എത്തിയിരുന്ന ആചാരമുണ്ടായിരുന്നതായി പൂർവികർ പറയുന്നു. പരിശുദ്ധ അന്ത്യോക്യാ സിംഹാസനത്തിൻ കീഴിൽ അടിയുറച്ചു സത്യവിശ്വാസത്തിലും ആരാധനയിലും നിലനിൽക്കുന്ന ഇൗ ഇടവകയുടെ പ്രധാന പെരുന്നാളായ വി. ദനഹ പെരുന്നാളിനോടനുബന്ധിച്ച് ഒരു സപ്ലിമ​െൻറ് പുറത്തിറക്കാൻ ഞങ്ങളോടു സഹകരിച്ച സഭ നേതൃത്വത്തോടും പിന്തുണയേകിയ ഏവരോടുമുള്ള കൃതജ്ഞത അറിയിക്കുന്നു. സപ്ലിമ​െൻറ് കോഒാഡിനേറ്റേഴ്സ് ഷിബു പീറ്റർ വി.കെ. രാജീവൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.