Supply2

പിറവം വി. ദനഹ പെരുന്നാൾ നിറവിൽ വിശ്വാസങ്ങളുടെയും വിശ്വാസികളുടെയും നാട്ടിൽ അശരണർക്കും ആലംബഹീനർക്കും അനുഗ്രഹം ചൊരിഞ്ഞ് പിറവം വലിയ പള്ളി ചരിത്ര വഴിയിൽ: വിശ്വാസികളുടെയും വിശ്വാസങ്ങളുടെയും നാടായ പിറവത്തെ വലിയ പള്ളിയും രാജാക്കളും ഏവർക്കും അഭയവും ആശ്രയ കേന്ദ്രവുമാണ്. തിരുപ്പിറവിയുമായി ബന്ധപ്പെടുത്തിയാണ് പിറവം എന്ന പേരുണ്ടായതെന്ന് പറയപ്പെടുന്നു. തലമുറകളായി കൈമാറി സൂക്ഷിക്കുന്ന നിരവധി െഎതിഹ്യങ്ങൾ പിറവം വലിയ പള്ളിയുമായി ബന്ധപ്പെട്ടുണ്ട്. വിശുദ്ധ രാജാക്കന്മാരുടെ പേരിലാണ് പള്ളി സ്ഥാപിതമായതെങ്കിലും പിന്നീട് കന്യകാമറിയത്തി​െൻറ പേരിലേക്ക് മാറ്റുകയായിരുന്നു. സ്ഥാപിത കാലത്തെക്കുറിച്ച് വ്യക്തമായ രേഖ കണ്ടെത്താൻ കഴിയില്ലെങ്കിലും പള്ളിയിൽ കാണുന്ന ലിഖിതങ്ങളും ചരിത്ര സംഭവങ്ങളും െഎതിഹ്യങ്ങളും കോർത്തിണക്കി ഏകദേശം 1600 വർഷമെങ്കിലും പഴക്കമുള്ളതായി കണക്കാക്കപ്പെടുന്നു. ജ്യോതിഷത്തിൽ കേരളീയർക്ക് പ്രഥമ സ്ഥാനമാണ് ചരിത്രം നൽകുന്നത്. പൂർണമായ പഞ്ചാംഗവും അതിവർഷങ്ങളെ കൃത്യമായി കണക്കാക്കിയതും കേരളീയർ തന്നെ. ജ്യോതിഷത്തി​െൻറ ഇറ്റില്ലമായ പാഴൂർ പടിപ്പുര പിറവം ഒന്നാം വാർഡിലാണ് സ്ഥിതി ചെയ്യുന്നത്. ഭരണരംഗത്തുള്ള ഉന്നതരടക്കം പല പ്രമുഖ വ്യക്തികളും ഇന്നും പാഴൂർ പടിപ്പുരയിൽ ഉൗഴം കാത്ത് എത്തുന്നുണ്ട്. ജ്യോതിഷപണ്ഡിത ശിഷ്യനായ തലക്കുളത്ത് ഗോവിന്ദ ഭട്ടതിരിയുടെ സമാധിയും ബുധ-ശുക്ര ദേവന്മാരുടെ ഇരിപ്പിടവുമാണ് പാഴൂർ പടിപ്പുരയുടെ മഹത്വം. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ െഎതിഹ്യമാലയിൽ ഇതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. പടിപ്പുരയിലെ ഗ്രന്ഥശേഖരം ലോകത്തിൽതന്നെ അപൂർവമായതാണ്. സുരേന്ദ്രൻ ജ്യോത്സ്യനാണ് ഇന്നത്തെ പാഴൂർ പടിപ്പുര ജ്യോത്സ്യൻ. ജ്യോതിഷത്തിൽ അഗാധ അവഗാഹമുള്ള പണ്ഡിതന്മാർ പിറവത്തുണ്ടായിരുന്നുവെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. മൂവാറ്റുപുഴയാറി​െൻറ തീരത്ത് ബാല കാർത്യായനിയെ പ്രതിഷ്ഠിച്ച് പൂജിച്ചുവന്നതായി കരുതപ്പെടുന്നു. പിറവം പാലത്തിന് സമീപം കാണുന്ന മഹിഷാരുകോവിൽ എന്നു പേരുള്ള ദുർഗാക്ഷേത്രം പിന്നീട് പിഷാരു കോവിലും ഇപ്പോൾ ഷാരു കോവിൽ എന്നും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. മഹിഷാരു കോവിലിലെ കന്യകയായ ബാല കാർത്യായനിയെ ഭജിച്ചുവന്ന ജ്യോതിഷ വിദ്വാന്മാർ, കന്യക ഗർഭിണിയായി പ്രസവിച്ച ദൈവപുത്ര​െൻറ നക്ഷത്രം കാണുകയും മുെമ്പാരിക്കലും കാണാത്ത നക്ഷത്രത്തി​െൻറ അർഥം പടിപ്പുര ജ്യോത്സ്യ​െൻറ സഹായത്തോടെ മനസ്സിലാക്കി, ശിശുവിനെ കണ്ടുവണങ്ങുതിന് പുറപ്പെട്ടുവെന്നുമാണ് െഎതിഹ്യം. ഇവരിലൊരാൾ പിറവം തോട്ട ഭാഗത്തുള്ള ചാലാശ്ശേരി കുടുംബാഗത്തിൽപെട്ടതാണെന്നും അനുമാനമുണ്ട്. ജ്യോതിഷ പണ്ഡിതനും വിദ്വൽ സദസ്സിലെ പ്രമുഖനുമായിരുന്നതിനാൽ ഇദ്ദേഹം വിദ്വാനെന്ന് കണക്കാക്കപ്പെട്ടിരുന്നു. അദ്ഭുത നക്ഷത്രത്തി​െൻറ പൊരുൾ തേടിയെത്തിയ മറ്റ് രണ്ട് വിദ്വാന്മാരോടൊപ്പം ഇദ്ദേഹവും ദൈവപുത്രനെ കാണാൻ പുറപ്പെട്ടുവെന്ന് കരുതുന്നു. ഇവർ ശിശുവിനെകണ്ട് മടങ്ങിവന്ന് ഉണ്ണിയേശുവിനെ ആരാധിക്കുന്ന ഒരു ദേവാലയം പണിതതായാണ് വിശ്വാസം. പിൽക്കാലത്ത് കൊടുങ്ങല്ലൂർ, പാലിയൂർ എന്നിവിടങ്ങളിലെ നസ്രാണികൾ, കോതമംഗലത്തങ്ങാടി, ആലങ്ങാട്ട് അങ്ങാടി, കോട്ടയം താഴത്തങ്ങാടി, പറവൂരങ്ങാടി, പിറവത്തങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിയേറിയതായാണ് ചരിത്രം. (ഒരു കുടുംബത്തി​െൻറ കഥ -ഡോ. എം.െഎ. തമ്പാൻ). ഇതിൽ പിറവത്ത് താമസമുറപ്പിച്ച സുറിയാനി ക്രിസ്ത്യാനികൾ നൂറ്റാണ്ടുകളായി നിലനിന്ന ദുർഗാദേവീ പ്രതിഷ്ഠയോട് ചേർന്ന് ദേവാലയം നിർമിക്കാൻ ശ്രമിച്ചു. ദുർഗ പ്രതിഷ്ഠ പരിസരത്തുനിന്ന് ക്രൈസ്തവാരാധനയെ മാറ്റിനിർത്താനുള്ള നീക്കം തർക്കങ്ങളുളവാക്കി. തർക്കം പരിഹരിക്കാൻ തടി കൊണ്ടുണ്ടാക്കിയ കുരിശും ബിംബവും ആറ്റിലെറിയുകയും ആദ്യം പൊങ്ങിവന്നത് കുരിശായതിനാൽ ക്ഷേത്രം അൽപം െതക്കോട്ടുമാറ്റി കിഴക്കു ദർശനമായി പണിതെന്നുമാണ് െഎതിഹ്യം. പള്ളി സ്ഥാപിച്ചിരുന്ന സ്ഥലം ചാലാശ്ശേരി പണിക്കർ മുഖാന്തരം കുഴിക്കാട്ട് നമ്പൂതിരിയോട് പറക്ക് ഒരുപറ പണം കൊടുത്ത് വാങ്ങിച്ചിട്ടുള്ളതാണെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. (കേരള ഡയറക്ടറി പേജ് -122) യേശു ക്രിസ്തുവി​െൻറ ജനനത്തെ ഘോഷിച്ചുകൊണ്ട് വിദ്വാന്മാർ സ്ഥാപിച്ച പിറവം വലിയ പള്ളി പിൽക്കാലത്ത് രാജാക്കളുടെ പള്ളി എന്ന പേരിൽ അറിയപ്പെട്ടു. അക്കാലത്തെ ഏക ദേവാലയമായാണ് ഇത് കണക്കാക്കപ്പെടുന്നത്. പത്രോസ് പാത്രിയാർക്കീസ് മലങ്കരയിലെത്തിയപ്പോൾ (കേരളത്തിൽ 1875-77), വിദ്വാന്മാർ മാമോദിസ കൈക്കൊണ്ടവരല്ല എന്ന കാരണത്താൽ ദേവാലയം വിശുദ്ധ കന്യകാമറിയത്തി​െൻറ പേരിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ രാജാധിരാജ സ​െൻറ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ എന്ന പേര് സ്വീകരിച്ചു. പഴയ പള്ളി പൊളിച്ച് ഇപ്പോൾ കാണുന്ന പള്ളി പണിതത് 16ാം നൂറ്റാണ്ടിലാണ്. പോർചുഗീസുകാരുടെ വരവ് ക്രൈസ്തവ സഭയുടെ ചരിത്രത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കൊച്ചി രാജാവുമായി മൈത്രിയിലായ പോർചുഗീസുകാർ എ.ഡി-1555ൽ മട്ടാഞ്ചേരിയിൽ രാജാവിന് കൊട്ടാരം പണിതുകൊടുത്ത് സ്വാധീനമുറപ്പിച്ചു. ഇക്കാലത്ത് പാഴൂർ നമ്പൂരിമല പ്രദേശമുൾപ്പെടെയുള്ള പിറവത്തി​െൻറ ചില ഭാഗങ്ങൾ കൊച്ചി രാജ്യാതിർത്തിയിലായിരുന്നു. പള്ളിയുടെ ഭരണകാര്യങ്ങളിൽ മുൻകൈയുണ്ടായിരുന്ന യുവാവായ ചാലാശ്ശേരി തറവാട്ടുകാരണവർ കൃഷ്ണപ്പണിക്കരുടെ കൈയിലായിരുന്നു പള്ളി താക്കോലുകളിലൊന്ന്. ദേവാലയ നിർമാണ ചർച്ചക്കായി ഒരുരാത്രിയിൽ തോണിയിൽ പള്ളിയിലെത്തിയ പണിക്കർക്ക് പേമാരിയും കൊടുങ്കാറ്റും മൂലം തിരിച്ചുപോകാനാകാതെ പള്ളിമേടയിൽ തന്നെ അന്തിയുറങ്ങേണ്ടി വന്നു. പിറ്റേന്ന് തറവാട്ടിലെത്തിയ കൃഷ്ണപ്പണിക്കർ നസ്രാണിയോടൊത്ത് അന്തിയുറങ്ങിയെന്ന കാരണത്താൽ ഭൃഷ്ടനാക്കപ്പെട്ട് വീടും നാടും ഉപേക്ഷിച്ച് കോതമംഗലത്തേക്ക് കാൽനടയായി പാലായനം ചെയ്തെന്നും െഎതിഹ്യമുണ്ട്. പിറവം പള്ളിക്ക് നൽകിയ സേവനമനുസ്മരിച്ചുകൊണ്ട് കന്നിമാസം 25ാം തീയതി കല്ലിട്ട പെരുന്നാൾ ദിവസം പള്ളിക്കകത്ത് വെള്ളയും കരിമ്പടവും വിരിച്ചിരുത്തി പണിക്കരെ ആദരിച്ചിരുന്നുവേത്ര. രാജാക്കന്മാരുടെ പിന്മുറക്കാരെനന്ന നിലയിൽ പ്രദക്ഷിണ സമയത്ത് ഉടവാളും പരിചയുമേന്തി പണിക്കർ മുന്നിൽ നടക്കുന്നതോടെയാണ് പ്രദക്ഷിണമാരംഭിക്കുന്നത്. പ്രദക്ഷിണാനന്തരം പണിക്കർക്ക് 'അഞ്ചേകാലും കോപ്പും' നൽകിയിരുന്നു. ഇന്നും കല്ലിട്ട പെരുന്നാൾ ദിനത്തിൽ അഞ്ചേകാലും കോപ്പും ഏറ്റുവാങ്ങാൻ ചാലാശ്ശേരി തറവാട്ടിലെ അവകാശി എത്തുന്നു എന്നത് ആചാരാനുഷ്ഠാനങ്ങളുടെ തുടർച്ചയും അറ്റുപോകാത്ത മതമൈത്രിയുടെ ഉത്തമ ഉദാഹരണവുമാണ്. മത സൗഹാർദം ഉൗട്ടി വളർത്തിയിട്ടുള്ള ചരിത്രമാണ് പിറവം വലിയ പള്ളിയുടേത്. പിറവം പിഷാരു കോവിൽ ക്ഷേത്രവും വലിയ പള്ളിയും തോളോട് തോൾ ചേർന്ന് മൂവാറ്റുപുഴയാറ്റി​െൻറ തീരത്തുള്ള കുന്നിൽ സ്ഥിതി ചെയ്യുന്നത് മതേതരത്വത്തി​െൻറ കാലഭേദമില്ലാത്ത മാതൃകയും സംസ്കാരവുമാണ്. വലിയ പള്ളിയുടെയും പിഷാരു കോവിലി​െൻറയും കവാടങ്ങൾ തൊട്ടുചേർന്നിരിക്കുന്നതിനാൽ പള്ളിയുടെ മുഖ്യ കവാടത്തിലൂടെ ഇന്നും പള്ളി ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോവാറില്ല. നേരെ കിഴക്കുനിന്നുള്ള നട കയറിയേ മൃതദേഹം കൊണ്ടുവരാറുള്ളൂ. പണ്ടെപ്പോഴോ ഉണ്ടായ ധാരണയായിരിക്കാമിത്. ജനുവരി ഒന്നാം തീയതി പിറവം വലിയ പള്ളിയിലും ക്നാനായ കത്തോലിക്ക പിറവം ഹോളി കിങ്സ് ഫൊറോന പള്ളിയിലും കൊടിയേറ്റിയതോടെ പിറവത്തെ ജനത പെരുന്നാൾ ലഹരിയിലാണ്. പിറവം വലിയ പള്ളിയിലെ വിശുദ്ധ ദനഹ പെരുന്നാളും ഇൗസ്റ്റർ ദിനത്തിലെ പൈതൽ നേർച്ചയും അതിപ്രധാനമാണ്. സർവ മതസ്ഥർക്കും അവകാശപ്പെട്ട പ്രതീതിയാണ് ഒന്നുമുതൽ ആറുവരെ നീളുന്ന പെരുന്നാൾ ദിനങ്ങൾ പ്രദാനം ചെയ്യുന്നത്. കത്തോലിക്ക പള്ളിയിലെ മൂന്നു രാജാക്കന്മാരുടെ പെരുന്നാളും പ്രദക്ഷിണവും കേരള സമൂഹത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് പ്രദാനം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.