supply5

നിയോജകമണ്ഡലത്തി​െൻറ ആസ്ഥാനമായ പിറവം, നഗരസഭയായതോടെ ഒട്ടേറെ പ്രതീക്ഷകളാണ് ജനങ്ങൾക്കിടയിൽ നാമ്പെടുത്തത്. പിറവം പുഴയിലെ മണൽ വാരൽ നിലച്ചതോടെ നഗരസഭ വരുമാനത്തിൽ 30 ശതമാനം കുറവ് വന്നതിനെത്തുടർന്ന് രണ്ടുവർഷമായി വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. താലൂക്കുതല വികസനത്തിലേക്ക് ലക്ഷ്യമിടുന്ന പിറവത്ത് നിരവധി സംസ്ഥാന-ജില്ല-താലൂക്കുതല ഓഫിസുകളുണ്ട്. ജില്ലയിലെ ഏറ്റവും വലിയ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലൊന്ന് പിറവത്താണ്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും പൊലീസ് സർക്കിൾ ഓഫിസും ഫയർ സ്റ്റേഷനും സിവിൽ സ്റ്റേഷവും പണിതീർന്നു വരുന്ന സബർബൻ മാളും പിറവത്തി​െൻറ വികസനത്തിലേക്ക് വിരൽ ചൂണ്ടുന്നവയാണ്. പട്ടണത്തി​െൻറ ഹൃദയ ഭാഗങ്ങളിലുള്ള റോഡുകളുടെ വീതി കുറവാണ് ടൗൺ വികസനത്തിന് മുഖ്യ തടസ്സം. നഗരസഭ ചെയർമാൻ സാബു കെ. ജേക്കബും അനൂപ് ജേക്കബ് എം.എൽ.എയും നടത്തുന്ന നിരന്തര പരിശ്രമത്തിലൂടെ പിറവം എക്സൈസ് കടവ് പാലം എന്ന സ്വപ്നം യാഥാർഥ്യമാകുന്നതോടെ പിറവം ടൗണിൽ നിരന്തരം ഉണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകും. തീർഥാടന കേന്ദ്രമായ പിറവം ഗ്രാമീണ ടൂറിസം മേഖലക്ക് പുത്തൻ പ്രതീക്ഷയാണ്. ജില്ലയിലെ പുഴകളിൽ ഏറ്റവും മികച്ച ശുദ്ധജലമുള്ളത് പിറവം പുഴയിലാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലേക്കുള്ള വിവിധ കുടിവെള്ള പദ്ധതികൾ പിറവം പുഴയിലാണ് സ്ഥാപിച്ചിട്ടുള്ളത്. പാഴൂർ പെരുംതൃക്കോവിലി​െൻറ സമീപത്തുനിന്ന് ശിവരാത്രി മണപ്പുറത്തേക്കുള്ള മഴവിൽ പാലവും പുഴയോരത്തെ മുനിസിപ്പൽ പാർക്കും പാഴൂർ തെക്കുഭാഗത്തെ ഓപൺ പാർക്കും വാക് വേയും ടൗണിലെ ടേക് എ ബ്രേക്ക് വിശ്രമ കേന്ദ്രവും തീർഥാനടത്തോടൊപ്പം പിറവത്തി​െൻറ ആകർഷക േകന്ദ്രമാണ്. ആത്മീയ, ഭൗതിക വളർച്ചയിൽ ഒരുപോലെ പ്രധാന്യം നൽകുന്ന പിറവം ജനത ഏറെ വികസന പ്രതീക്ഷകളുള്ളവരാണ്. ക്രിസ്മസും പുതുവത്സരവും ഇരു ദേവാലയങ്ങളിലെ പെരുന്നാളാഘോഷവും ലോകത്തി​െൻറ ഏതു കോണിലുമുള്ള പിറവത്തുകാരനും ഉത്സവലഹരിയാണ്. പഴയകാല അനുഭവങ്ങളെ അവിസ്മരണീയമാക്കി പുത്തൻ പ്രതീക്ഷകളുടെ സ്വപ്നത്തേരിലേറാൻ ഏവർക്കും സാധ്യമാകട്ടെ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.