പെരുമ്പളം പാലം നിർമാണത്തിന് ഭരണാനുമതി

പൂച്ചാക്കൽ: പെരുമ്പളം ദ്വീപിലേക്കുള്ള പാലം നിർമാണത്തിന് സംസ്ഥാന സർക്കാറി​െൻറ ഭരണാനുമതി ലഭിച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ഫണ്ട് െഡവലപ്മ​െൻറ് ബോർഡ് (കിഫ്ബി) ഫണ്ടിൽ പാലം നിർമിക്കാനും തീരുമാനം. 100 കോടി രൂപക്ക് തത്വത്തിൽ ഭരണാനുമതി നൽകി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവ് ഇറങ്ങിയത്. 2016-'17 വർഷത്തെ സംസ്ഥാന ബജറ്റിലാണ് പെരുമ്പളം പാലം നിർമാണ പദ്ധതി പ്രഖ്യാപിച്ചത്. മാസങ്ങൾക്കുമുമ്പ് മണ്ണ് പരിശോധന പൂർത്തിയായിരുന്നു. പാലത്തി​െൻറ ഡിസൈൻ തയാറാക്കുന്ന ജോലികൾ ഇപ്പോൾ നടക്കുകയാണ്. തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് ഡിസൈൻ വിഭാഗമാണ് ഇത് ചെയ്യുന്നത്. വിനോദസഞ്ചാരവുമായി ബന്ധപ്പെടുത്തി വ്യത്യസ്ത ഡിസൈനാണ് തയാറാക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു. പാലത്തിന് ഭരണാനുമതിയായതോടെ വിശദമായ പദ്ധതി രേഖ (ഡി.പി.ആർ) തയാറാക്കലാണ് ഇനി പൊതുമരാമത്ത് വകുപ്പ് ചെയ്യുന്നത്. വടുതലജെട്ടി മുതൽ പെരുമ്പളം നോർത്ത് ജെട്ടി വരെ ഏകദേശം 1400 മീറ്റർ നീളവും 11 മീറ്റർ വീതിയിലുമായിരിക്കും പാലം നിർമിക്കുക. അഴിമതിക്കെതിരെ ജനസദസ്സ് അമ്പലപ്പുഴ: ഗവ. മോഡൽ സ്കൂൾ ഒാഡിറ്റോറിയം നിർമാണത്തിലെ അഴിമതി വിജിലൻസ്‌ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റി കച്ചേരിമുക്കിൽ ജനസദസ്സ്‌ സംഘടിപ്പിച്ചു. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. എസ്‌. പ്രഭുകുമാർ അധ്യക്ഷത വഹിച്ചു. എ.കെ. ബേബി, കെ.എഫ്‌. തോബിയാസ്‌, എസ്‌. രാധാകൃഷ്ണൻ നായർ, വി. രാജു, എ.ആർ. കണ്ണൻ, ബിന്ദു ബൈജു, കരുമാടി മുരളി, എം.ടി. മധു, ദിനമണി, യു.എം. കബീർ, ഓമനക്കുട്ടൻ, എബ്രഹാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.