പാണാവള്ളി അസീസി സ്പെഷൽ സ്കൂൾ വാർഷികം

പൂച്ചാക്കൽ: പാണാവള്ളി അസീസി സ്പെഷൽ സ്കൂൾ 12ാം വാർഷികം ആഘോഷിച്ചു. പൊതുവിദ്യാലയങ്ങളിലെ കുട്ടികളെ വെല്ലുന്ന കലാപ്രകടനങ്ങളാണ് വാർഷികാഘോഷ വേളയിൽ ഭിന്നശേഷിക്കാരായ വിദ്യാർഥികൾ അവതരിപ്പിച്ചത്. നാടൻപാട്ടുകളും സിനിമാറ്റിക് ഡാൻസും മാലാഖമാരുടെയും പക്ഷികളുടെയും മൃഗങ്ങളുടെയും വേഷങ്ങൾ കെട്ടിയുള്ള കലാപ്രകടനങ്ങളും തന്മയത്വത്തോടെയാണ് കുട്ടികൾ അവതരിപ്പിച്ചത്. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു. ഫാ. റിൻസൺ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഡോളി റിപ്പോർട്ട് അവതരിപ്പിച്ചു. പൂച്ചാക്കൽ എസ്.െഎ ജയ്സൻ മുഖ്യാതിഥിയായി. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർമല ശെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് വിവേകാനന്ദ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. ഗോപാലകൃഷ്ണൻ, സിസ്റ്റർ ഡേഷ്യസ്, ഡോ. സിസ്റ്റർ നീന, സിസ്റ്റർ നിയോമി, സേതുലക്ഷ്മി, വിനീഷ് കുമാർ, പ്രസീത അരവിന്ദ് എന്നിവർ സംസാരിച്ചു. മനുഷ്യനെ മൃഗീയതയിൽനിന്ന് മോചിപ്പിക്കുന്നത് ആത്മീയപഠനം -റശീദലി ശിഹാബ് തങ്ങൾ പൂച്ചാക്കൽ: മനുഷ്യനെ മൃഗീയതയിൽനിന്ന് മോചിപ്പിക്കുന്നത് ആത്മീയ പഠനമാണെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ. പാണാവള്ളി മണപ്പുറം പള്ളി മുസ്‌ലിം ജമാഅത്തിൽ നിർമിച്ച മദ്റസ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലുഷിതമാകുന്ന ഈ അന്തരീക്ഷത്തിൽ സമൂഹത്തെ നേർമാർഗത്തിലേക്ക് നയിക്കണമെങ്കിൽ ആത്മീയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സാധിക്കൂവെന്നും തങ്ങൾ അഭിപ്രായപ്പെട്ടു. മഹല്ല് പ്രസിഡൻറ് പി.ഇ. സെൻമോൻ അധ്യക്ഷത വഹിച്ചു. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് വി.എം. മൂസ മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. മഹല്ല് സെക്രട്ടറി സി.എ. മുഹമ്മദ് കുഞ്ഞ്, ഇമാം കെ.കെ. സക്കീർ ഫൈസി, മക്കാർ, മൂസൽ ഫൈസി, എം.ഇ. അബ്ദുൽ സലാം, ബഷീർ, അബ്ദുൽ കരീം എന്നിവർ സംസാരിച്ചു. ക്രസൻറ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികം മണ്ണഞ്ചേരി: ക്രസൻറ് പബ്ലിക് സ്‌കൂള്‍ വാര്‍ഷികാഘോഷവും അവാർഡുദാന പൊതുസമ്മേളനവും കേരള യൂനിവേഴ്‌സിറ്റി മുൻ ഡീൻ ഡോ. വി.പി. മുഹമ്മദ് കുഞ്ഞ് മേത്തർ ഉദ്ഘാടനം ചെയ്തു. മാനേജർ എം. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ എസ്. ഷഫീഖ് റഹ്‌മാൻ മുഖ്യാതിഥിയായി. പ്രിന്‍സിപ്പൽ പി. അമ്പിളി റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം പി.എ. ജുമൈലത്ത്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. നവാസ്, അംഗം കെ.വി. മേഘനാഥൻ, ക്രസൻറ് ട്രഷറർ അബ്ദുൽ ലത്തീഫ്, എം.എ. ഷാനവാസ്, പി.ടി.എ പ്രസിഡൻറ് എസ്. മുഹമ്മദ് സാലിഹ്, വൈസ് പ്രസിഡൻറ് കെ. നൗഷാദ് വരമ്പിനകം, അബ്ദുൽ ഖാദർ സ്പ്രിങ് എന്നിവർ സംസാരിച്ചു. സീനിയർ പ്രിൻസിപ്പൽ കെ.എ. ഹലീമ ബീവി സ്വാഗതവും ജനറൽ സെക്രട്ടറി എം.എ. മുഹമ്മദ് കുഞ്ഞ് നൈന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.