കൊച്ചി: മറൈന്‍ ഡ്രൈവില്‍ മാര്‍ച്ച് ഒന്നു മുതല്‍ 11 വരെ നടക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായ സാഹിത്യ-വിജ്ഞാനോത്സവം 6ന് വൈകീട്ട് ആറിന് എം.ടി. വാസുദേവന്‍ നായർ ഉദ്ഘാടനം ചെയ്യും. മറാത്തി -ഇംഗ്ലീഷ് നോവലിസ്റ്റും നാടകകൃത്തും തിരക്കഥാകൃത്തുമായ കിരണ്‍ നഗര്‍ക്കര്‍ മുഖ്യാതിഥിയാകും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ബോള്‍ഗാട്ടി പാലസില്‍ മലയാള സാഹിത്യത്തിലെ അഞ്ച് കുലപതികളുടെ പേരുകളില്‍ മാര്‍ച്ച് ഏഴു മുതല്‍ 11 വരെ 130ഓളം സെഷനുകള്‍ അരങ്ങേറും. 12 വിദേശ എഴുത്തുകാരും 60ലേറെ കേരളത്തിന് പുറത്തുനിന്നുള്ള എഴുത്തുകാരും 250ലേറെ കേരളീയ എഴുത്തുകാരും പെങ്കടുക്കും. മാര്‍ച്ച് ഏഴു മുതല്‍ 10 വരെ ദിവസേന രാവിലെ ഒമ്പതു മുതല്‍ 9.45 വരെ കാരൂര്‍ വേദിയില്‍ യഥാക്രമം സച്ചിദാനന്ദന്‍, എന്‍.എസ്. മാധവന്‍, എം. മുകുന്ദന്‍, സി. രാധാകൃഷ്ണന്‍ എന്നിവരുടെ മുഖ്യപ്രഭാഷണങ്ങളോടെയാണ് അതത് ദിവസത്തെ സെഷനുകള്‍ക്ക് തുടക്കമാവുക. ദിവസേന വൈകീട്ട് ആറു മുതല്‍ 7.30 വരെ ലളിതാംബിക അന്തര്‍ജനം വേദിയില്‍ നടക്കുന്ന ഓപണ്‍ ഫോറത്തോടെ അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.