ലോറി മോഷണക്കേസിൽ രണ്ടുപേരെ അറസ്​റ്റ്​ ചെയ്തു

ചേർത്തല: സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ഏഴ് ലോറികൾ മോഷ്ടിച്ച കേസിൽ രണ്ടുപേരെ ചേർത്തല പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം വടക്കൻ പറവൂർ കളരിത്തറ വീട്ടിൽ ബൈജു (ടോറസ് ബൈജു -44), തമിഴ്നാട് പെരുമ്പള്ളൂർ കൗൾപാളയം അരിയല്ലൂർ മെയിൻ റോഡ് 2/310-എ വീട്ടിൽ സെൽവകുമാർ (38) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ട് പ്രതികൾ ആലുവ, തിരുവനന്തപുരം സ്റ്റേഷനുകളിൽ കസ്റ്റഡിയിലുണ്ട്. ദേശീയപാതയിലൂടെ കാറിൽ സഞ്ചരിക്കുന്ന ബൈജു പുതിയ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത് കണ്ടാൽ കൈവശമുള്ള വിവിധതരം താക്കോലുകൾ ഉപയോഗിച്ച് തുറന്ന് തമിഴ്നാട്ടിൽ സെൽവകുമാറിന് എത്തിച്ച് നൽകുകയാണ് ചെയ്തിരുന്നത്. ഇത്തരത്തിൽ ഒരു ലോറി കൊടുത്താൽ രണ്ട് ലക്ഷം രൂപയാണ് സെൽവകുമാർ നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച ലോറി രൂപമാറ്റം വരുത്തി, എൻജിൻ-ചേസിസ് നമ്പറുകൾ തിരുത്തി മറിച്ചു വിൽക്കുകയുമാണ് ചെയ്തിരുന്നത്. ചേർത്തല പതിനൊന്നാംമൈൽ ജങ്ഷന് സമീപം എ. ശാന്തകുമാറി​െൻറ ലോറി മോഷണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ബൈജുവിനൊപ്പം കാറിൽ സഞ്ചരിക്കുന്ന കൂട്ടാളി ജിസ്മോനെ ആലുവയിലും മറ്റൊരു കൂട്ടുപ്രതി തമിഴ്നാട് സ്വദേശി സുരേഷിനെ തിരുവനന്തപുരത്തും െവച്ചാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ വി.പി. മോഹൻലാൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.