ഉത്സവപ്പറമ്പില്‍ ലഹരിവിരുദ്ധ സ്​റ്റാളുമായി എക്‌സൈസ്

ചേര്‍ത്തല: ലഹരി ഉപയോഗത്തി​െൻറ ദൂഷ്യവശങ്ങൾ തുറന്നുകാട്ടുന്ന സ്റ്റാളുമായി എക്‌സൈസ് ഉത്സവപ്പറമ്പില്‍ ബോധവത്കരണം തുടങ്ങി. കണിച്ചുകുളങ്ങര ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചാണ് സ്റ്റാൾ തുറന്നത്. ലഹരിവ്യാപനം തടയാൻ സര്‍ക്കാര്‍ ആവിഷ്‌കരിച്ച വിമുക്തി മിഷ​െൻറ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്ഷേത്ര മൈതാനിയില്‍ സ്റ്റാള്‍ തുറന്നത്. ജില്ല പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മാത്യു ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രകാശന്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എല്‍. ഷിബു, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ല സെക്രട്ടറി പി.ഡി. കലേഷ് എന്നിവര്‍ സംസാരിച്ചു. വെള്ളാപ്പള്ളി നടേശന്‍ സ്റ്റാള്‍ സന്ദര്‍ശിച്ചു. ക്ഷേത്രത്തിന് മുന്നില്‍ ശ്രീനാരായണ ഗുരുമന്ദിരത്തിന് സമീപത്താണ് സ്റ്റാൾ ഒരുക്കിയത്‍. മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ പൊതുസമൂഹത്തിലെത്തിച്ച് ഉപയോഗത്തില്‍നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. സചിത്ര വിവരണം ഒരുക്കിയ സ്റ്റാളില്‍ സന്ദര്‍ശകരുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക പരിശീലനം ലഭിച്ച മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാണ്. ക്ഷേത്രോത്സവം സമാപിക്കുന്ന മാര്‍ച്ച് 14 വരെ എല്ലാ ദിവസവും രാത്രി 11 വരെ പൊതുജനങ്ങൾക്ക് സ്റ്റാൾ സന്ദർശിക്കാം. ബിസിനസ് അഡാർ ലൗ കേക്കുകളുമായി ഹിമാലയ ആലപ്പുഴ: പുലിമുരുകനും ജിമിക്കി കമ്മലിനും ശേഷം കേക്കുകളിൽ മാണിക്യക്കല്ലായ പൂവിയും സ്ഥാനം പിടിക്കുന്നു. അഡാർ ലവ് സിനിമയിലെ മാണിക്യക്കല്ലായ പൂവി എന്ന മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ഗാനം ഇനി കേട്ട് മാത്രമല്ല നുണഞ്ഞും ആസ്വദിക്കാം. ആലപ്പുഴ കലവൂരിലെ ഹിമാലയ ബേക്ക് ആൻഡ് മോർ ആണ് അഡാർ ലൗ കേക്കുകൾ വിപണിയിൽ എത്തിച്ചത്. കലവൂർ ബേക്ക് ആൻഡ് മോറിലും ഹിമാലയ ബേക്കറി ഔട്ട്ലെറ്റുകളിലും അഡാർ ലൗ കേക്ക് ലഭ്യമാണെന്ന് മാനേജിങ് ഡയറക്ടർ എസ്. സുധീഷ് കുമാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.