കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ പണിമുടക്കി. രണ്ടുവർഷം മുമ്പ് മത്സരപ്പരീക്ഷ നടത്തി നിയമിച്ച 82 പ്രബേഷനറി ഓഫിസർമാരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, ബാങ്കിെൻറ ഓഹരി വിദേശ കുത്തകകൾക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജീവനക്കാരും ഓഫിസർമാരും പണിമുടക്കിയത്. പണിമുടക്കിയ ജീവനക്കാർ തിരുവനന്തപുരം, എറണാകുളം, കോട്ടയം, തിരുവല്ല, തൃശൂർ, പെരിന്തൽമണ്ണ, കോഴിക്കോട് എന്നിവിടങ്ങളിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. പണിമുടക്കിനെത്തുടർന്ന് ബാങ്ക് ശാഖകളും ഓഫിസുകളും അടഞ്ഞുകിടന്നു. സി.എസ്.ബി ഓഫിസേഴ്സ് അസോസിയേഷൻ (എ.ഐ.ബി.സി), സി.എസ്.ബി സ്റ്റാഫ് ഫെഡറേഷൻ (ബെഫി), സി.എസ്.ബി ഓഫിസേഴ്സ് ഫെഡറേഷൻ (ഐ.എൻ.ബി.സി), സി.എസ്.ബി എംപ്ലോയീസ് യൂനിയൻ (ബെഫി) എന്നീ സംഘടനകളുടെ ആഹ്വാന പ്രകാരമായിരുന്നു പണിമുടക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.