പുഴയോര നടപ്പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധം

മൂവാറ്റുപുഴ: പുഴയോര നടപ്പാത അറ്റകുറ്റപ്പണി നടത്താത്തതിലും വിളക്കുകൾ തെളിക്കാത്തതിലും പ്രതിഷേധിച്ച് പ്രതിപക്ഷം. കഴിഞ്ഞ കൗണ്‍സില്‍ കാലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച വാക്വേ നാശത്തി​െൻറ വക്കിലാണെന്നാരോപിച്ചായിരുന്നു ബഹളം. പുഴയോരത്ത് പുഴക്കരക്കാവ് ക്ഷേത്രക്കടവില്‍നിന്ന് ലത പാലം വരെയാണ് വാക്വേ. മൂന്ന് വര്‍ഷം മുമ്പാണ് നിർമിച്ചത്. അറ്റകുറ്റപ്പണി ഇല്ലാത്തതിനാല്‍ സാമൂഹികവിരുദ്ധരുടെ താവളമാണിപ്പോൾ. അടുത്ത കൗണ്‍സില്‍ യോഗത്തിന് മുമ്പ് വാക്വേയുടെ അറ്റകുറ്റപ്പണി നടത്താമെന്ന് ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ ഉറപ്പ് നല്‍കിയതോെടയാണ് ബഹളം അവസാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.