വർണവിസ്മയം തീർത്ത് കാവടി ഘോഷയാത്ര

മൂവാറ്റുപുഴ: നഗരവീഥികളിൽ നടന്നു. ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ കുംഭപ്പൂയത്തോടനുബന്ധിച്ച് നടന്ന കാവടി ഘോഷയാത്രയിൽ വർണവൈവിധ്യമൊരുക്കി കാവടികളും പുരാണ കഥാപാത്രരൂപങ്ങളും വാദ്യമേളങ്ങളും നിറക്കാഴ്ചയൊരുക്കി. ഗജകേസരി ചിറക്കൽ ശ്രീരാം തിടമ്പേറ്റി. പൂക്കാവടി, കൊട്ടക്കാവടി, ആട്ടക്കാവടിയുമായി കാവടി സംഘങ്ങൾ നിറഞ്ഞാടി. തെയ്യക്കാഴ്ചകൾ, ദേവനൃത്തം, എന്നിവയും മറ്റുകലാരൂപങ്ങളും തകിൽ മേളം, ശിങ്കാരിമേളം തുടങ്ങിയ വാദ്യമേളങ്ങളുമായി നടത്തിയ ഘോഷയാത്ര അണിനിരന്നു. ക്ഷേത്രത്തിൽനിന്ന് തുടങ്ങിയ ഘോഷയാത്ര പി.ഒ ജങ്ഷൻ, കച്ചേരിത്താഴം, വെള്ളൂർക്കുന്നം ചുറ്റി ക്ഷേത്രത്തിൻ സമാപിച്ചു. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് പകൽപ്പൂരത്തിൽ അഞ്ച് ഗജവീരന്മാർ അണിനിരക്കും. കലാനിലയം ചൊവ്വല്ലൂർ മോഹനൻ വാര്യർ സംഘത്തി​െൻറ മേജർസെറ്റ് പഞ്ചാരിമേളം, വാരപ്പെട്ടി ജയരാജ് സംഘത്തി​െൻറ പഞ്ചവാദ്യം എന്നിവ ഉണ്ടാകും. രാത്രി എട്ടിന് നൃത്തസന്ധ്യ, 10.30ന് ശ്രീഭൂതബലി, പള്ളിവേട്ട, പള്ളിനിദ്ര.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.