മൂവാറ്റുപുഴ: കഴിഞ്ഞദിവസം നിര്യാതനായ വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ജോൺ അമ്പാട്ടിെൻറ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൂവാറ്റുപുഴ ഹോളിമാഗി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. ഞായറാഴ്ച ഉച്ചവരെ വീട്ടിൽ പൊതുദർശനത്തിനുെവച്ച മൃതദേഹത്തിൽ നാനാതുറകളിൽപെട്ട നിരവധിപേർ അന്ത്യോപചാരമർപ്പിച്ചു. എൽദോസ് കുന്നപ്പള്ളി എം.എൽ എ, മുൻ എം.എൽ.എ ജോണി നെല്ലൂർ, മുനിസിപ്പൽ ചെയർപേഴ്സൻ ഉഷാ ശശിധരൻ, പൊലീസ് കംപ്ലയിൻറ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് മോഹൻ, മുൻ എം.പിമാരായ പി.സി. തോമസ്, ഫ്രാൻസിസ് ജോർജ്, മുൻ മുനിസിപ്പൽ ചെയർമാൻ യു.ആർ. ബാബു, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, ദേശീയ സെക്രട്ടറി പി.സി. ഹംസ, സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഹക്കീം, സെക്രട്ടറിമാരായ ശ്രീജ നെയ്യാറ്റിൻകര, കെ.എ. ഷഫീഖ്, സുരേന്ദ്രൻ കരി പുഴ, റസാഖ് പാലേരി, ജില്ല പ്രസിഡൻറ് സമദ് നെടുമ്പാശ്ശേരി, ഇ.സി. ഐഷ, ശശി പന്തളം, ഫ്രേട്ടണിറ്റി സംസ്ഥാന സെക്രട്ടറി അമീൻ റിയാസ്, അസറ്റ് സംസ്ഥാന സമിതി അംഗം പി.പി. യൂസഫലി, വാളകം പഞ്ചായത്ത് പ്രസിഡൻറ് ശാന്താ ബാബു, ജോയി മാളിയേക്കൽ എന്നിവർ വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. വൈകീട്ട് കച്ചേരിത്താഴത്ത് നടന്ന അനുശോചന യോഗം ജോണി നെല്ലൂർ ഉദ്ഘാടനം ചെയ്തു. സമദ് നെടുമ്പാശ്ശേരി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്്ട്രീയ, സാമൂഹിക സംഘടനകളെ പ്രതിനിധാനംചെയ്ത് വി.എ. ബിജുമോൻ, റെജി കവ്യാരിട്ടേൽ, പി.വൈ. നൂറുദ്ദീൻ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി, പി.സി. ഹംസ, ശശി പന്തളം, നസീർ അലിയാർ, ഇ.കെ. നജീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.