വിമുക്തഭടന്മാരുടെ സംഗമം സംഘടിപ്പിച്ചു

ആലപ്പുഴ: കരസേന സംഘടിപ്പിച്ച വിമുക്തഭടന്മാരുടെ സംഗമം ആലപ്പുഴ എസ്.ഡി.വി ഗ്രൗണ്ടിൽ നടന്നു. ജില്ലയിലെയും സമീപ ജില്ലകളിൽനിന്നും 2500 വിമുക്തഭടന്മാർ പങ്കെടുത്തു. മേജർ ജനറൽ ബി.ഡി. റായ്, ബ്രിഗേഡിയർ സി.ജി. അരുൺ എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന ഭരണകൂടത്തി​െൻറയും രാജ്യസൈനിക ബോർഡി​െൻറയും സഹകരണത്തോടെ റാലിയും സംഘടിപ്പിച്ചു. പെൻഷൻ വിതരണത്തിലും ഭൂമി സംബന്ധമായും നിയമപരമായും വിമുക്തഭടന്മാർക്കും വിധവകൾക്കും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്നതായിരുന്നു മുഖ്യലക്ഷ്യം. പുതിയ ക്ഷേമപദ്ധതികളെക്കുറിച്ച് ബോധവത്കരിക്കാൻ സ്റ്റാളുകളും ഉൾപ്പെടുത്തിയിരുന്നു. ആധുനിക സംവിധാനത്തോട് കൂടിയ മെഡിക്കൽ ടീമും റാലിയുടെ ഭാഗമായി. വീരമൃത്യു വരിച്ച സൈനികരുടെ പത്നിമാരെയും അവാർഡ് ജേതാക്കളെയും ആദരിച്ചു. വിമുക്തഭടന്മാരും വിധവകളും ദൈനംദിനം നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള വേദി കൂടിയാണ് സംഗമം. വികലാംഗരായ വിമുക്തഭടന്മാർക്ക് മേജർ ജനറൽ ബി.ഡി. റായ് വീൽചെയർ വിതരണം ചെയ്തു. മദ്രാസ് റെജിമ​െൻറ് സംഘടിപ്പിച്ച ബാൻഡ്മേളവും അക്രാബാറ്റിക് പ്രകടനങ്ങളും ചടങ്ങിന് മിഴിവേകി. മാസ്ഗാല സോക്കര്‍ ഇന്ന് മുതല്‍ ആലപ്പുഴ: ആലപ്പി ബീച്ച് ക്ലബ് സംഘടിപ്പിക്കുന്ന ദേശീയ ഫുട്‌ബാള്‍ മേള മാസ്ഗാല സോക്കറിന് ഞായറാഴ്ച തുടക്കമാകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ വൈകുന്നേരം ആറിന് നടക്കുന്ന മാര്‍ച്ച്പാസ്റ്റിനുശേഷം മുൻ ദേശീയ താരം കാള്‍ട്ടണ്‍ ചാപ്പ്മാന്‍ മേള ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിക്കും. ആദ്യമത്സരത്തില്‍ ചെന്നൈ കസ്റ്റംസും എസ്.എ.ടി മലപ്പുറവും ഏറ്റുമുട്ടും. എട്ട് ടീമുകളാണ് ടൂര്‍ണമ​െൻറില്‍ അണിനിരക്കുന്നത്. ഇ.എം.എസ് സ്റ്റേഡിയത്തില്‍ വൈകുന്നേരം ആറ് മുതല്‍ രാത്രി എട്ടുവരെയാണ് മത്സരങ്ങള്‍. 28ന് വൈകുന്നേരം ആറിന് സമാപന സമ്മേളനത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും. കെ.സി. വേണുഗോപാല്‍ എം.പി, ചലച്ചിത്രതാരങ്ങളായ ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോ തുടങ്ങിയവര്‍ പങ്കെടുക്കും. ജനറല്‍ കണ്‍വീനര്‍ വി.ജി. വിഷ്ണു, ജില്ല ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രസിഡൻറ് കെ.എ. വിജയകുമാര്‍, ബാബു അത്തിപ്പൊഴിയില്‍, ആനന്ദ് ബാബു എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മുട്ടക്കോഴികളെ നല്‍കി ആലപ്പുഴ: ജില്ല കുടുംബശ്രീ മിഷന് കീഴില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അഭയകേന്ദ്രമായ 'സ്‌നേഹിത'യിലേക്ക് മുട്ടക്കോഴികളെ നല്‍കി. മാരാരിക്കുളം വടക്ക് പഞ്ചായത്തി​െൻറ സഹകരണത്തോടെ എടക്കര ആഗ്രോ പ്രൊഡ്യൂസര്‍ കമ്പനിയാണ് 18 മുട്ടക്കോഴികളെ കൂടുൾപ്പെടെ ഇവിടെ എത്തിച്ചുനല്‍കിയത്. ജില്ല കുടുംബശ്രീ മിഷന്‍ കോഓഡിനേറ്റര്‍ സുജ ഈപ്പന്‍ മുട്ടക്കോഴികളെ ഏറ്റുവാങ്ങി. എ.ഡി.എം.സി കെ.ബി. അജയകുമാര്‍, ജ​െൻറർ ഡി.പി.എം മോള്‍ജി ഖാലിദ്, ജയകുമാരന്‍ നായര്‍, മായാദേവി, സുകന്യ സജിമോന്‍, ഓമന, പി.പി. സംഗീത എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.