ഉബര്‍ ഡ്രൈവർ കാറിനുള്ളില്‍ മരിച്ചനിലയില്‍

കൊച്ചി: ഉബര്‍ ടാക്‌സി ഡ്രൈവറെ നഗരമധ്യത്തില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കടവന്ത്ര കുമാരനാശാന്‍ നഗര്‍ ഗാലക്‌സി ലെക്‌സോ വീട്ടില്‍ ചിദംബരമാണ് (42) മരിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെ കൊച്ചുകടവന്ത്രയിലെ െഎ.സി.െഎ.സി.െഎ ബാങ്കിന് മുന്നിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വഴിയാത്രികര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ സൗത്ത് പൊലീസ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണത്തില്‍ ദുരൂഹതയില്ലെന്ന് പിന്നീട് പൊലീസ് അറിയിച്ചു. രക്തസമ്മര്‍ദം കൂടിയുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായും പൊലീസ് വ്യക്തമാക്കി. പിഴല പ്രാഥമിക ആരോഗ്യകേന്ദ്രം ഫാര്‍മസിസ്റ്റ് ശ്രീമോളാണ് ഭാര്യ. മക്കള്‍: ലക്ഷ്മി (ഒമ്പതാം ക്ലാസ്), അഞ്ജലി (നാലാം ക്ലാസ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.