ദേശീയ ശാസ്​ത്ര ദിനം

കോലഞ്ചേരി: സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ദേശീയ ശാസ്ത്ര ദിനാചരണം കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിങ് കോളജിൽ ചൊവ്വാഴ്ച നടക്കും. രാവിലെ 9.30ന് ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇ.പി. യശോധരൻ ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.സി.ബി. സജി അധ്യക്ഷത വഹിക്കും. 'സുസ്ഥിര ഭാവിക്ക് ശാസ്ത്രവും സാങ്കേതികതയും' എന്നതാണ് ശിൽപശാലയുടെ പ്രമേയം. വൃക്കരോഗ നിർണയ പരിശോധന കോലഞ്ചേരി: ലോക വൃക്കദിനത്തോടനുബന്ധിച്ച് എം.ഒ.എസ്.സി മെഡിക്കൽ കോളജിൽ തിങ്കളാഴ്ച മുതൽ മാർച്ച് എട്ടുവരെ വൃക്കരോഗ നിർണയ പരിശോധന നടത്തും. ആദ്യം ബുക്ക് ചെയ്യുന്ന 500 പേർക്ക് സൗജന്യ പരിശോധന. ഫോൺ: 0484 3055700, 9446928272. പാഴ്വസ്തുക്കളിൽനിന്ന് ഇൻസ്റ്റലേഷനുമായി വിദ്യാർഥികൾ കോലഞ്ചേരി: പാഴ്വസ്തുക്കളിൽ തീർത്ത ഇൻസ്റ്റലേഷനുമായി പൂതൃക്ക ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ. 'മനുഷ്യനും പ്രകൃതിയും' വിഷയത്തെ അടിസ്ഥാനമാക്കി ഉപയോഗശൂന്യമായ കുപ്പികൾ, പേനകൾ, പാത്രങ്ങൾ, കുട, പൈപ്പ്, ന്യൂസ് പേപ്പർ കട്ടിങ്സ്, ക്രാഫ്റ്റ് വർക്കുകൾ എന്നിവയടക്കം നൂറുകണക്കിന് സാധനങ്ങൾ ഉപയോഗിച്ചാണ് 3500 ചതുരശ്രയടിയിൽ ഇൻസ്റ്റലേഷൻ ഒരുക്കിയത്. ചിത്രകലാധ്യാപകരായ മനുമോഹൻ, പി.എ. സായി, സ്പെഷലിസ്റ്റ് അധ്യാപകനായ ജോൺ ബേബി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ട പ്രയത്നത്തി​െൻറ ഭാഗമായാണ് ഇത് തയാറാക്കിയത്. ചൊവ്വാഴ്ച രാവിലെ 10.30ന് പൂതൃക്ക സ്കൂളിൽ ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്കും സമീപ സ്കൂളുകളിലെ വിദ്യാർഥികൾക്കും പ്രദർശനം കാണാൻ സൗകര്യമുണ്ട്. കോലഞ്ചേരി ബി.ആർ.സിയുെടയും പൂതൃക്ക ഗവ.ഹയർ സെക്കൻഡറി സ്കൂളി​െൻറയും സംയുക്ത ആഭിമുഖ്യത്തിലാണ് പ്രദർശനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.