ബി.ജെ.പിയിൽ വിഭാഗീയത തുടരുന്നു; വിമതർ ജനാധിപത്യ ജനകീയ സമതി രൂപവത്​കരിച്ചു

കൊച്ചിയിൽ പി.കെ. കൃഷ്ണദാസി​െൻറ നേതൃത്വത്തിൽ പ്രേത്യക യോഗം പിറവം: വിഭാഗീയത രൂക്ഷമായ ബി.ജെ.പി പിറവം മണ്ഡലത്തിലെ പ്രതിസന്ധി പരിഹരിക്കാൻ നേതൃത്വത്തിന് കഴിയാത്ത സാഹചര്യത്തിൽ വിമതർ മുളന്തുരുത്തിയിലെ ഓഫിസിൽ യോഗം ചേർന്നു. വ്യാഴാഴ്ച ചേർന്ന യോഗത്തിൽ രാജിെവച്ച നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ 70 പേർ പങ്കെടുത്തു. ജനാധിപത്യ ജനകീയ സമിതി എന്ന പേരിൽ തുടർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. 28ന് വൈകീട്ട് അഞ്ചിന് മുളന്തുരുത്തിയിൽ വിശദീകരണ യോഗം ചേരാനും മണ്ഡലത്തിലെ കൂടുതൽ നേതാക്കളും ഭാരവാഹികളും ഈ യോഗത്തിൽ രാജി പ്രഖ്യാപിക്കുമെന്നും നേതാക്കൾ അറിയിച്ചു. യുവമോർച്ച മുൻ ജില്ല ജനറൽ സെക്രട്ടറി പി.എച്ച്. ശൈലേഷ് കുമാർ ജനറൽ കൺവീനറായ 14 അംഗ സമിതിയാണ് രൂപവത്കരിച്ചത്. മറ്റ് ഭാരവാഹികളായി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻറ് ടി.പി. രാധാകൃഷ്ണൻ, കർഷകമോർച്ച മണ്ഡലം മുൻ സെക്രട്ടറി പി.വി. ദുർഗാപ്രസാദ്്, ജസ്റ്റിൻ ബർണാഡ് ഡയസ്, ബിന്ദു രതീഷ് എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു. നേതാക്കൾ വോട്ട് കച്ചവടം നടത്തുന്നതും മണ്ണ്, ക്വാറി മാഫിയ ബന്ധം സ്ഥാപിക്കുന്നതും ആഡംബര ജീവിതം നയിക്കുന്നതും പാർട്ടിക്ക് അപമാനമാണെന്ന് വിമത നേതാക്കൾ ആരോപിച്ചു. പാർട്ടി വനിത നേതാവിനെ അപമാനിക്കാൻ ശ്രമിച്ച മണ്ഡലം നേതാവിനെ സംരക്ഷിക്കുന്ന നിലപാട് ചോദ്യം ചെയ്തതിനാലാണ് ജില്ല കമ്മിറ്റി മുളന്തുരുത്തി പഞ്ചായത്ത് കമ്മിറ്റി പിരിച്ചുവിട്ടതെന്നും ഭാരവാഹികളെ പുറത്താക്കിയതെന്നും വിമതർ ചൂണ്ടിക്കാട്ടി. വിമതയോഗം നടത്തരുതെന്ന് അഭ്യർഥിച്ച് ജില്ല നേതാക്കളുടെ പ്രതിനിധി വിമതരെ കണ്ടെങ്കിലും ഉന്നയിച്ച വിഷയത്തിൽ ശാശ്വത പരിഹാരം കാണാതെ അനുരഞ്ജനത്തിന് തയാറല്ലന്ന് വിമതർ അറിയിച്ചു. ഇതിനിടെ ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസി​െൻറ നേതൃത്വത്തിൽ കൊച്ചിയിൽ അടിയന്തര യോഗം ചേർന്നു. ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻ ദാസ്, മധ്യമേഖല സെക്രട്ടറി നാരായണൻ നമ്പൂതിരി, ജില്ല ജന.സെക്രട്ടറി എം.എൻ. മധു എന്നിവർ പങ്കെടുത്തു. വിമത പ്രശ്നം പരിഹരിക്കാൻ കഴിയാത്ത ജില്ല നേതൃത്വത്തെ പി.കെ. കൃഷ്ണദാസ് രൂക്ഷമായി വിമർശിച്ചു. മണ്ഡലത്തിലെ പ്രതിസന്ധി പരിഹരിക്കാതെ അനന്തമായി നീളുന്നത് പാർട്ടിക്ക് ക്ഷീണമാണെന്നും യോഗം വിലയിരുത്തി. യോഗത്തിനുശേഷം എൻ.കെ. മോഹൻദാസ് വിമതപക്ഷത്തേക്ക് ചായ്വുള്ള ജില്ല, മണ്ഡലം നേതാക്കളുമായി ഫോണിൽ ആശയ വിനിമയം നടത്തി. ആരും പാർട്ടി വിടരുതെന്നും പ്രശ്നത്തിന് പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പ് നൽകിയതായും സൂചനയുണ്ട്. ഈ മാസം 25ന് സംസ്ഥാന, ജില്ല നേതാക്കൾ വിമതരുമായി കൂടിക്കാഴ്ച നടത്തും. പ്രതിസന്ധി മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്ന സന്ദേഹവും നേതൃത്വത്തിനുണ്ട്. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ വികാസ് യാത്ര നടത്തുന്നതിനിടെയാണ് നേതൃത്വത്തെ വെല്ലുവിളിച്ച് വിമതരുടെ പടയൊരുക്കം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.