വിദ്യാർഥിരാഷ്ട്രീയ പാതയിൽ വ്യത്യസ്ത നേട്ടത്തിലൂടെ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വനിത നേതൃത്വം ചരിത്രത്തിെൻറ ഭാഗമായി ശ്രദ്ധനേടുകയാണ്. കഴിഞ്ഞ സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെല്ലാം വനിതകളാണെന്ന പ്രത്യേകതയാണ് കാലടി സംസ്കൃത സർവകലാശാലയെ വ്യത്യസ്തമാക്കുന്നത്. ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിലൂടെയാണ് ഒരു പാനലിൽ മത്സരിച്ച വിദ്യാർഥിനികൾ മുഴുവൻ വിജയിച്ചത്. മാറുന്ന വിദ്യാർഥിരാഷ്ട്രീയത്തിെൻറ മുൻനിരയിൽ വനിതകളുടെ പങ്കാളിത്തത്തെ തിരിച്ചറിഞ്ഞാണ് വനിത പാനൽ അവതരിപ്പിച്ചതെന്ന് പാർട്ടി ഭാരവാഹികൾ പറയുന്നു. സംസ്കൃത സർവകലാശാലയിൽ നടന്ന കാമ്പസ് തെരഞ്ഞെടുപ്പിലും ഈ വർഷം മുഴുവൻ സീറ്റിലേക്കും പെൺകുട്ടികളെയാണ് എസ്.എഫ്.ഐ മത്സരിപ്പിച്ചിരുന്നത്. എം.ഫിൽ വിദ്യാർഥിനിയായ കെ.എം. അഞ്ജുനയാണ് (കാലടി മുഖ്യകേന്ദ്രം) ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ടത്. എം.എ ഇംഗ്ലീഷ് വിദ്യാർഥിനി സിമി മട്ടുമ്മൽ (തിരൂർ പ്രാദേശിക കേന്ദ്രം) വൈസ് ചെയർപേഴ്സനായും അമ്പിളി ശിവദാസ് (പയ്യന്നൂർ പ്രാദേശിക കേന്ദ്രം) ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. കാലടി മുഖ്യകേന്ദ്രത്തിൽ എം.എ ഡാൻസ് വിദ്യാർഥിനിയായ കെ.ബി. പാർവതി , മുഖ്യകേന്ദ്രത്തിലെതന്നെ എം.എസ്സി ജ്യോഗ്രഫി വിദ്യാർഥിനിയായ എം. ജിജി എന്നിവർ ജോയൻറ് സെക്രട്ടറിമാരായും എം.എസ്സി സൈക്കോളജി വിദ്യാർഥിനി റമീസ മജീദ്, ബി.എ മ്യൂസിക് ഒന്നാം വർഷ വിദ്യാർഥിനി ചിമ്മു ജയകുമാർ എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. ''ഒരു വനിത എന്നനിലയിൽ ഏറെ അഭിമാനം തോന്നുന്നു. ആശങ്കപ്പെട്ടവരുണ്ടാകാം. ഭാരിച്ച ഉത്തരവാദിത്തം എങ്ങനെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് പലരും ചോദിക്കുന്നു. ആ വെല്ലുവിളിയെ ഞങ്ങളുടെ പ്രവർത്തനംകൊണ്ട് മറികടക്കും. മാതൃകാപരമായി നിറവേറ്റാനാകും എന്ന ആത്മവിശ്വാസമുണ്ട്'' ചെയർപേഴ്സൻ കെ.എം. അഞ്ജുന പറയുന്നു. പെൺകുട്ടികളെ മുൻനിർത്തി ലിംഗസമത്വം ഇല്ലാതാക്കുകയോ പുരുഷന്മാരെ എതിർക്കുകേയാ അല്ല; അവർക്കൊപ്പം നിൽക്കുകയാണ് ചെയ്യുന്നെതന്ന് ജനറൽ സെക്രട്ടറി അമ്പിളി ശിവദാസ് പറഞ്ഞു. ഏറ്റെടുത്തത് വലിയൊരു ഉത്തരവാദിത്തമാണ് എന്ന തികഞ്ഞ ബോധ്യമുെണ്ടന്ന് കെ.ബി. പാർവതിയും എല്ലാ കാംപസുകളും ഈ രീതി മാതൃകയാക്കുമെന്ന് കരുതുന്നതായി ചിമ്മു ജയകുമാറും, വാക്കുകളല്ല പ്രവൃത്തിയാണ് ലക്ഷ്യമെന്നും ആ ലക്ഷ്യത്തിലേക്കായിരിക്കും തങ്ങളുടെ പ്രയാണമെന്നും റമീസ മജീദും പറയുന്നു. -കെ.ആർ. സന്തോഷ് കുമാർ krskalady@gmail.com ചിത്രം--20 കെ.എം. അഞ്ജുന 21 അമ്പിളി ശിവദാസ് 22 ചിമ്മു ജയകുമാർ 23 കെ.ബി. പാർവതി 24 റമീസ മജീദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.