കടലിനേക്കാൾ ആഴം, മനുഷ്യസ്​നേഹത്തി​െൻറ ഇൗ സാഹസത്തിന്​

കൊച്ചി: അർധരാത്രി ഇരുട്ടിനെയും തണുപ്പിനെയും കീറിമുറിച്ച് പായുന്ന സ്പീഡ് ബോട്ടിൽ മരണത്തോട് മല്ലടിക്കുന്ന ഒരമ്മ. പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം. ഒപ്പം കരുതലും കാവലുമായി ഡോക്ടർമാരും പൊലീസുകാരുമടങ്ങുന്ന സംഘം. അവരുടെ ഒാരോ നെഞ്ചിടിപ്പും നിശ്വാസവും ആ പ്രാണൻ അണഞ്ഞുപോകാതിരിക്കാനുള്ള പ്രാർഥനയായി. 28കാരിയായ സറീന പുഞ്ചിരിയോടെ ജീവിതത്തിലേക്ക് തിരിച്ചുവരുേമ്പാൾ കടലിനേക്കാൾ ആഴവും പരപ്പുമുണ്ട് മനുഷ്യസ്നേഹത്തിെനന്ന് തെളിയിക്കുന്നു ഡോ. മുഹമ്മദ് വാഖിദി​െൻറയും സബ് ഇൻസ്പെക്ടർ ഖലീലി​െൻറയും നഴ്സ് സാറോമാതിയുടെയുമെല്ലാം അസാധാരണ സാഹസികത. ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ താമസക്കാരിയായ സറീനയുടെ ജീവനാണ് ഡോക്ടർമാരും പൊലീസുകാരും ചേർന്ന് ഒരു രാത്രി മുഴുവൻ നീണ്ട സാഹസികയാത്രയിലൂടെ രക്ഷിച്ചത്. 19ന് വൈകീട്ട് അഞ്ച് മണിയോടെയാണ് കിൽത്താൻ ദ്വീപിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സറീന പെൺകുഞ്ഞിന് ജന്മം നൽകിയത്. അരമണിക്കൂർ കഴിഞ്ഞിട്ടും മറുപിള്ള പുറത്തുവരാത്തതിനാൽ ഗൈനക്കോളജിസ്റ്റി​െൻറ സേവനമുള്ള അഗത്തി ദ്വീപിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാരായ മുഹമ്മദ് വാഖിദും മുഹ്സിനയും തീരുമാനിച്ചു. എന്നാൽ, വൈകീട്ട് അഞ്ച് മണി കഴിഞ്ഞാൽ അഗത്തിയിൽ എയർ ആംബുലൻസ് ഇറക്കാൻ സൗകര്യമില്ലാത്തത് തടസ്സമായി. പിറ്റേന്ന് രാവിലെ ഏഴ് മണിയോടെ ആംബുലൻസ് കിൽത്താൻ ദ്വീപിലെത്താൻ നിർദേശം നൽകി. പക്ഷേ, രാത്രി എട്ട് മണിയോടെ സറീനയുടെ ആരോഗ്യനില വഷളായി. നിലക്കാത്ത ആന്തരിക രക്തസ്രാവവും ഹീമോഗ്ലോബി​െൻറ അളവ് താഴ്ന്നതുമാണ് കാരണം. ഇതോടൊപ്പം രക്തസമ്മർദം കുറയുകയും പൾസ് കൂടുകയും ചെയ്തു. ഉടൻ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ, അഡ്മിനിസ്ട്രേറ്റർ ഫാറൂഖ്ഖാൻ, പഞ്ചായത്ത് ചെയർമാൻ അബ്ദുൽഷുക്കൂർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. അസ്ലം, ജില്ല ഹെൽത്ത് ഒാഫിസർ ഡോ. എം.സി മുഹമ്മദ് എന്നിവരെ ബന്ധപ്പെട്ടു. തുടർന്ന്, കടമത്ത് ദ്വീപിൽനിന്ന് എസ്.െഎ ഖലീലി​െൻറ നേതൃത്വത്തിൽ പൊലീസി​െൻറ സ്പീഡ്ബോട്ട് എത്തിക്കാൻ പ്രത്യേക ഉത്തരവിറക്കി. ഒരു ദ്വീപിലും രക്തബാങ്കില്ല. ഡോക്ടർമാർ ആവശ്യപ്പെട്ടതനുസരിച്ച് അമിനി ദ്വീപിൽനിന്ന് ശേഖരിച്ച മൂന്ന് രക്ത ബാഗുകളുമായി സ്പീഡ് ബോട്ട് രാത്രി 12.15ഒാടെ കിൽത്താനിലെത്തി. ഒരു ബാഗ് രക്തം അപ്പോൾതന്നെ സറീനക്ക് നൽകി. 12.45ന് ഡോ. വാഖിദും എസ്.െഎ ഖലീൽ ഉൾപ്പെടെ അഞ്ച് പൊലീസുകാരും സ്റ്റാഫ് നഴ്സ് സാറോമാതിയും സറീനയുടെ ഭർത്താവി​െൻറ മാതാപിതാക്കളും അടങ്ങുന്ന സംഘം സ്പീഡ് ബോട്ടിൽ അഗത്തിയിലെ രാജീവ്ഗാന്ധി ആശുപത്രിയിലേക്ക് തിരിച്ചു. ബോട്ടിൽവെച്ച് സറീനക്ക് ഇടക്കിടക്ക് രക്തം നൽകിക്കൊണ്ടിരുന്നു. ഇതിനിടെ, ബോട്ട് കേടായി നാല് മണിക്കൂറോളം യാത്ര തടസ്സപ്പെട്ടു. രക്തബാഗ്കൂടി തീർന്നതോടെ സംഘം അനുഭവിച്ച മാനസിക സമ്മർദം ചെറുതല്ലെന്ന് ഡോ. വാഖിദ് പറയുന്നു. പക്ഷേ, കാലാവസ്ഥയും കടലും കനിവ് കാട്ടി. പുലർച്ച മൂന്നിന് അഗത്തിയിലെത്തേണ്ട ബോട്ട് രാവിലെ ഏഴിനാണ് എത്തിയത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി യുവതിയുടെ ജീവൻ വീണ്ടെടുത്തു. തൊട്ടുപിന്നാലെ കുഞ്ഞിനെ കിൽത്താനിൽനിന്ന് എയർ ആംബുലൻസിൽ അഗത്തിയിൽ എത്തിക്കുകയും ചെയ്തു. --പി.പി. കബീർ--
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.