കൊച്ചി: ബംഗളൂരുവിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യസ്ഥിതി അനുദിനം വഷളാവുന്ന സാഹചര്യത്തിൽ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കർണാടക കോൺഗ്രസിെൻറ മുഖ്യചുമതലയുള്ള കെ.സി. വേണുഗോപാൽ എം.പിയുടെ ആലപ്പുഴയിലെ ഓഫിസിന് മുന്നിൽ വിദ്യാർഥികൾ ശനിയാഴ്ച ഉപവസിക്കും. കൊച്ചിയിൽ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് നിഥിൻ ജി. നെടുമ്പിനാൽ അധ്യക്ഷത വഹിച്ചു. പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് ഉദ്ഘാടനം ചെയ്തു. ഐ.എസ്.എഫ് ഭാരവാഹികളായ സലാഹുദ്ദീൻ അയ്യൂബി, മാഹീൻ തേവരുപാറ, ഉസ്മാൻ കാച്ചടി, നാസിഫ് ചാവക്കാട്, ഷാ കൊട്ടാരക്കര, റാഷിം ആദിക്കാട്ടുകുളങ്ങര, റിസ്വാൻ പെരുമ്പാവൂർ, ജസീൽ മലപ്പുറം തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.