കൊച്ചി: ലോക മാതൃ ഭാഷ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സൊസൈറ്റി ഫോർ കൾചറൽ കോഓപറേഷൻ ആൻഡ് ഫ്രൻഡ്സിപ്പ് (ഇസ്‌കഫ് ) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച മാതൃഭാഷാ ദിനാചരണം സംഘടിപ്പിക്കും. കാക്കനാട് ജങ്ഷനിലെ തൃക്കാക്കര നഗരസഭാ ഓപൺ സ്റ്റേജിൽ വൈകീട്ട് അഞ്ചിന് കാലടി സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ്കുമാർ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി എ.പി. ഷാജി അധ്യക്ഷത വഹിക്കും. നിവേദനം നൽകി മട്ടാഞ്ചേരി: ഹോം സ്റ്റേ സംരഭകരുടെ പ്രൊഫഷണൽ ടാക്സ് 100 മുതൽ 200 ശതമാനം വരെ വർധിപ്പിച്ച കൊച്ചി നഗരസഭയുടെ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹോം സ്റ്റേ ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ ഡെപ്യൂട്ടി മേയർ ടി.ജെ. വിനോദിന് നിവേദനം നൽകി. അസോസിയേഷൻ ജനറൽ സെക്രട്ടറി ജോസഫ് ഡൊമിനിക് ,വൈസ് ചെയർമാൻ എസ്.പി.ദേവാനന്ദ്, ടി.ജെ.ഡോയൽ, ജോയ് ബാസ്റ്റിൻ, കെ.എ. അഷ്കർ, അലക്സ് പീറ്റർ എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.