അബ്​ദുന്നാസിർ മഅ്ദനിയുടെ ജീവൻ രക്ഷിക്കണം- പി.ഡി.പി

കാക്കനാട്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅദനിയുടെ ആരോഗ്യ നില കൂടുതൽ വഷളായ സാഹചര്യത്തിൽ കേസ് നടപടികൾ എത്രയുംപെട്ടെന്ന് പൂർത്തിയാക്കി വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് പി.ഡി.പി. 2014ൽ നാല് മാസംകൊണ്ട് കേസ് നടപടികൾ പൂർത്തീകരിക്കുമെന്ന് സുപ്രീംകോടതിക്ക് വാക്കുകൊടുത്ത കർണാടക സർക്കാർ കേസ് പൂർത്തീകരിക്കാൻ ഒരു ശ്രമവും നടത്തുന്നില്ല. മഅ്ദനിക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 140 എം എൽ എ മാർക്കും നിവേദനം സമർപ്പിക്കുന്നതി​െൻറ ഭാഗമായി തൃക്കാക്കര എം.എൽ.എ പി.ടി. തോമസിന് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ, ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ജില്ല വൈസ് പ്രസിഡൻറ് ടി.പി. ആൻറണി, മെഹ്ബൂബ്, തൃക്കാക്കര മണ്ഡലം പ്രസിഡൻറ് അഷറഫ് വാഴക്കാല, സെക്രട്ടറി എം.എ. താഹ, തൃക്കാക്കര മുനിസിപ്പൽ സെക്രട്ടറി നാഷ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ദേശീയ ശിൽപശാല തുടങ്ങി മട്ടാഞ്ചേരി: കൊച്ചിൻ കോളേജ് സുവർണ ജൂബിലി ആലോഷങ്ങളുടെ ഭാഗമായി 'നോൺ ലീനിയർ ഒപ്റ്റിക്കൽ മെറ്റീരിയൽസ് ആൻറ് ഡിവൈസസ്' വിഷയത്തെ ആസ്പദമാക്കി ദ്വിദിന ദേശീയ ശിൽപശാല ആരംഭിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആൻഡ് എൻവയൺമ​െൻറും കോളേജ് ഫിസിക്സ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ആന്ധ്രപ്രദേശ് രാജമഹേന്ദ്രവരം ഗവ. കോളേജ് ഫിസിക്സ് വിഭാഗം തലവൻ ഡോ. രാമചന്ദ്രറാവു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.ആർ.ജയ, വൈസ് പ്രിൻസിപ്പൽ പി.പി. ശരത്ചന്ദ്രൻ, ഡോ.എൻ.വി. ഉണ്ണികൃഷ്ണൻ, അസി. പ്രഫ. പി. വിജീഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.