കൊച്ചി: കെ.എസ്.ആർ.ടി.സി ലാഭകേന്ദ്രങ്ങളാക്കാനുള്ള തീരുമാനം റദ്ദ് ചെയ്യുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, തൊഴിലാളികളുടെ പെൻഷനും ശമ്പളവും ആനുകൂല്യങ്ങളും ഇവയുടെ ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂനിയൻ സെൻറർ ഒാഫ് ഇന്ത്യ കെ.എസ്.ആർ.ടി.സി എറണാകുളം മധ്യമേഖല ഒാഫിസിലേക്ക് മാർച്ച് നടത്തി. ടി.യു.സി.െഎ സംസ്ഥാന പ്രസിഡൻറ് കെ. ശിവരാമൻ മാർച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി സാം പി. മാത്യു, സംസ്ഥാന ട്രഷറർ ടി.സി. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സിയെ ലാഭകേന്ദ്രങ്ങളാക്കുന്നത് പൊതുമേഖല മേഖലയിൽനിന്ന് സർക്കാർ പിന്മാറുന്നതിെൻറ പ്രാരംഭനടപടിയാണെന്ന് സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.