കൊച്ചി: മാധ്യമപ്രവർത്തകനും ഗ്രന്ഥകര്‍ത്താവുമായിരുന്ന പി.എ. അബ്ദുറഹ്മാന്‍കുട്ടിയുടെ 25ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പത്രപ്രവര്‍ത്തക അവാര്‍ഡ് മുന്‍ എം.പി എം.എം. ലോറന്‍സിന് സമ്മാനിച്ചു. വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ പുരസ്കാര സമർപ്പണം നടത്തി. പി.എസ്.സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് മുന്‍ പ്രസിഡൻറ് എം.പി. പ്രകാശം, മാധ്യമപ്രവർത്തകരായ പി.എ. മുബാറക്, പി.എ. മഹബൂബ്, എറണാകുളം പ്രസ് ക്ലബ് പ്രസിഡൻറ് ഡി. ദിലീപ് എന്നിവർ സംസാരിച്ചു. ദീപശിഖ പ്രയാണത്തിൽ അണിചേർന്നു കളമശ്ശേരി: സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പ്രയാണത്തിൽ കളമശ്ശേരിയിൽനിന്നുള്ള ദീപശിഖയും അണിചേർന്നു. രക്തസാക്ഷി അബ്ദുൽ റസാഖിെൻറ രക്തസാക്ഷി മണ്ഡപത്തിൽനിന്നുള്ള ദീപശിഖയാണ് സമ്മേളന നഗരിയിലെ ദീപശിഖയിൽ ചേർന്നത്. ഏലൂർ വടക്കുംഭാഗത്ത് അബ്ദുൽ റസാഖ് രക്തസാക്ഷി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ സഹോദരപുത്രൻ ശിഹാബ് ദീപശിഖ തെളിച്ചു. തുടർന്ന് അത്ലറ്റുകളുടെ അകമ്പടിയോടെ ഫാക്ട് കവല, പാതാളം, പുത്തലം വഴി കളമശ്ശേരി പ്രീമിയർ കവലയിൽ വെച്ച് തൃശൂരിലെ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള മുഖ്യ ദീപശിഖ റാലിയിൽ അണിേചരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.