വയോധികയുടെ മാല മോഷണം: വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോഷണം നടത്തിയ സ്​ത്രീയുടെ ഭർത്താവ് പിടിയിൽ

കൊച്ചി: വൃദ്ധയെ കബളിപ്പിച്ച് കവർന്ന സ്വർണമാല വിൽക്കാൻ ശ്രമിക്കുന്നതിനിടെ മോഷണം നടത്തിയ സ്ത്രീയുടെ ഭർത്താവ് അറസ്റ്റിലായി. കോട്ടയം കാണക്കാരി സ്വദേശി സുനോജാണ് (48) നോർത്ത് പൊലീസി​െൻറ പിടിയിലായത്. തൃപ്പൂണിത്തുറ മാർക്കറ്റിനുസമീപം ഫ്ലാറ്റിൽ താമസിക്കുന്ന ബീനാകുമാരിയുടെ ഭർത്താവാണ് സുനോജ്. കഴിഞ്ഞ 16നാണ് കേസിനാസ്പദമായ സംഭവം. ബീനാകുമാരി കലൂരിലെ ആരാധനാലയത്തിൽവെച്ച് കതൃക്കടവിൽ താമസിക്കുന്ന വയോധികയെയും പരിചയപ്പെട്ടു. ത​െൻറ മരിച്ചുപോയ മാതാവി​െൻറ മുഖസാദൃശ്യമാണെന്ന് പറഞ്ഞ് വാത്സല്യം പിടിച്ചുപറ്റിയശേഷം ഇവരെ തട്ടിപ്പിനിരയാക്കുകയായിരുന്നു. 200 രൂപയും മോതിരവും ഇവർ വയോധികക്ക് നൽകി വിശ്വാസവും സ്നേഹവും ഉറപ്പിച്ചു. തുടർന്ന് ചായ കുടിക്കാൻ വയോധിക ബീനാകുമാരിയെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിലെത്തിയ ബീനാകുമാരി അമ്മയുടെ ഓർമയെന്നുപറഞ്ഞ് വൃദ്ധയുടെ മാല വാങ്ങി അണിയുകയും ത‍​െൻറ കഴുത്തിലുണ്ടായിരുന്ന മാല ഉൗരി വൃദ്ധക്ക് നൽകുകയുമായിരുന്നു. എന്നാൽ, തനിക്കു ലഭിച്ച മാലയും മോതിരവും പിന്നീട് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞതോെട വൃദ്ധ പരാതി നൽകുകയായിരുന്നു. സി.സി ടി.വി ദൃശ്യങ്ങളുൾപ്പെടെ പൊലീസ് പരിശോധിച്ചു. തട്ടിപ്പുകാരിയുടെ ദൃശ്യങ്ങൾ സഹിതം സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വാർത്ത ശ്രദ്ധയിൽപെട്ട എരൂർ സ്വദേശി ഇവർ താമസിക്കുന്ന സ്ഥലം സംബന്ധിച്ച് വിവരം നൽകിയതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തിയപ്പോൾ ബീന ഫോൺ ഓഫ് ചെയ്ത് സ്ഥലം വിട്ടിരുന്നു. തുടർന്ന് ഭർത്താവി​െൻറ ഫോൺകാളുകൾ നിരീക്ഷിച്ച പൊലീസ് ഇയാൾ കലൂരാണെന്ന് മനസ്സിലാക്കി. ഇതിനിടെ, ഇയാൾ ഒരു ജ്വല്ലറിയിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് എത്തി ഇയാളെ പിടികൂടുകയായിരുന്നു. നോർത്ത് എസ്.ഐ വിപിൻദാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിനോദ്കൃഷ്ണ, ഗിരീഷ്ബാബു, രാജേഷ്, ചന്ദ്രൻ എന്നിവർ ചേർന്നാണ് സുനോജിനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.