ദീപശിഖ പ്രയാണം തുടങ്ങി

മട്ടാഞ്ചേരി: മട്ടാഞ്ചേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള ദീപശിഖ പ്രയാണം ആരംഭിച്ചു. മട്ടാഞ്ചേരി ചക്കരയിടുക്കിലെ രക്തസാക്ഷി മണ്ഡപത്തിൽ സി.പി.എം ഏരിയ സെക്രട്ടറി കെ.എം. റിയാദിന് ദീപശിഖ കൈമാറി ജോൺ ഫെർണാണ്ടസ് എം.എൽ.എ പ്രയാണം ഉദ്ഘാടനം ചെയ്തു. എം.എ. ഫക്രുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.ജെ. മാക്സി എം.എൽ.എ, കൗൺസിലർ കെ.ജെ. ആൻറണി, സി.ഡി. നന്ദകുമാർ, കെ.എ. എഡ്വിൻ, എം.എ. താഹ എന്നിവർ സംസാരിച്ചു. കുംഭാഭിഷേകവും പുനഃപ്രതിഷ്ഠയും കൊച്ചി: എറണാകുളം നോർത്ത് മാരിയമ്മൻ കോവിലിലെ കുംഭാഭിഷേകം, ബ്രഹ്മകലശം, പേച്ചിയമ്മൻ, കാളിയമ്മൻ ദേവിമാരുടെ പുനഃപ്രതിഷ്ഠയും ക്ഷേത്രം തന്ത്രി പുലിയന്നൂർ പ്രശാന്ത് നാരായണൻ നമ്പൂതിരിപ്പാടി​െൻറ കാർമികത്വത്തിൽ വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ നടക്കും. വ്യാഴാഴ്ച വൈകീട്ട് ആറിന് ദീപാരാധന, ആചാര്യവരണം ശേഷം പ്രസാദശുദ്ധി, അസ്ത്രകലശപൂജ, രക്ഷോഘ്‌നഹോമം, വാസ്തുഹോമം, വാസ്തുബലി, വാസ്തുകലശപൂജ, വാസ്തുകലശാഭിഷേകം, പുണ്യാഹം, അത്താഴപൂജ എന്നിവയും വെള്ളിയാഴ്ച രാവിലെ പൂജകൾക്കുശേഷം തന്ത്രിയുടെ കാർമികത്വത്തിൽ താഴികക്കുട പ്രതിഷ്ഠ നടക്കും. ശനിയാഴ്ച രാവിലെ പൂജകൾക്കുശേഷം ആമേടമംഗലത്ത് വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ സർപ്പപൂജ നടക്കും. ഞായറാഴ്ച രാവിലെ മൂന്നിന് നട തുറന്നശേഷം പേച്ചിയമ്മൻ, കാളിയമ്മൻ ദേവീമാരുടെ പുനഃപ്രതിഷ്ഠയും തുടർന്ന് അന്നദാനവും നടക്കുമെന്ന് സെക്രട്ടറി എം.ബി. ശിവരാജൻ പ്രസിഡൻറ് ആർ. രമേശൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.