വ്യാജ അക്ഷയ കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി -കലക്ടർ കാക്കനാട്: അക്ഷയ കേന്ദ്രങ്ങളുടെ അംഗീകൃത മാതൃകയില്‍ പ്രവര്‍ത്തിച്ചുവരുന്ന കമ്പ്യൂട്ടര്‍ സെൻററുകള്‍ അടിയന്തരമായി പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ജില്ല കലക്ടറുടെ മുന്നറിയിപ്പ്. അല്ലാത്തപക്ഷം അവക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അക്ഷയയുടെ അംഗീകൃത മാതൃകയില്‍ ബോര്‍ഡും ഓഫിസും സജ്ജമാക്കിയാണ് വ്യാജകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അക്ഷയ പൊതുജന സേവനകേന്ദ്രങ്ങളോട് സാമ്യം തോന്നുന്ന പേരുകളാണ് ഇവക്ക് ഉപയോഗിച്ചിട്ടുള്ളത്. അക്ഷയ കേന്ദ്രങ്ങളെന്ന് കരുതി ഇവിടെയെത്തുന്ന പൊതുജനങ്ങളില്‍നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായും ഇവിടെനിന്ന് അയക്കുന്ന അപേക്ഷകളില്‍ തെറ്റുകള്‍ വരുന്നതായും പരാതി ഉയര്‍ന്നിരുന്നു. നിലവില്‍ ഐ.ടി വകുപ്പിെൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന 249 അംഗീകൃത അക്ഷയകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. വില്ലേജ്, താലൂക്ക് ഓഫിസുകളില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആധാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഇഗ്രാൻറ്സ് എന്നിവ അടക്കമുള്ള ഓണ്‍ലൈന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കാനുള്ള അധികാരം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അക്ഷയ കേന്ദ്രങ്ങള്‍ക്ക് മാത്രമാണുള്ളതെന്ന് കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.