മോൺ. ലോറൻസ് പുളിയനത്ത് പാവങ്ങൾക്ക്​ കളപ്പുരകൾ ഒരുക്കി ^ബിഷപ് കരിയിൽ

മോൺ. ലോറൻസ് പുളിയനത്ത് പാവങ്ങൾക്ക് കളപ്പുരകൾ ഒരുക്കി -ബിഷപ് കരിയിൽ കൊച്ചി: പാവങ്ങൾക്കുവേണ്ടി ശേഖരിക്കുകയും സമൂഹത്തിലെ അർഹതപ്പെട്ടവർക്ക് ശൂന്യമാകുംവരെ വിതരണം നടത്തുകയും ചെയ്ത പുണ്യാത്മാവായിരുന്നു ദൈവദാസൻ മോൺ. ലോറൻസ് പുളിയനത്തെന്ന് ബിഷപ് ഡോ. ജോസഫ് കരിയിൽ. പുളിയനത്തി​െൻറ 57ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമൂഹ ദിവ്യബലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ് കരിയിൽ നേർച്ചസദ്യ ആശീർവദിച്ചു. തിരുകർമങ്ങളിൽ ഫാ. ഡോ. ജോസി കണ്ടനാട്ടുതറ, ഫാ. ആൻറണി കൊച്ചുകരിയിൽ, ഫാ. ഫ്രാൻസിസ് കോതകത്ത്, ഫാ. സേവ്യർ ചിറമ്മൽ, ഫാ. ആൻറണി അഞ്ചുതൈക്കൽ, ഫാ. സണ്ണി ആട്ടപ്പറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. ദിവ്യബലിയെത്തുടർന്ന് ഇടക്കൊച്ചിയിലേക്ക് റാലിയും അനുസ്മരണ സമ്മേളനവും നടന്നു. ഡോ. ജോസി കണ്ടനാട്ടുതറ അധ്യക്ഷത വഹിച്ചു. െഡപ്യൂട്ടി മേയർ ടി.ജെ. വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. ബീന ഫ്രാങ്ക്ളിൻ കളപ്പുരക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ആൻറണി കുഴിവേലി, ഡോ. ജൂഡ് മാർട്ടിൻ മെൻഡസ്, ഫാ. പ്രിൻസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു. 'കെ.ടി. മുഹമ്മദ് ജീവചരിത്രരേഖ' പ്രകാശനം ചെയ്തു കൊച്ചി: മികച്ച നാടകങ്ങൾക്ക് ജനപ്രീതിനേടാൻ കഴിയുമെന്ന് മലയാള നാടകവേദിയിൽ തെളിയിച്ച നാടകകൃത്തായിരുന്നു കെ.ടി. മുഹമ്മദ് എന്ന് പ്രഫ. എം.കെ. സാനു. കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി ടി.എം. എബ്രഹാം രചിച്ച 'കെ.ടി. മുഹമ്മദ് ജീവചരിത്രരേഖ' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടകനടൻ മരട് ജോസഫ് പുസ്തകം ഏറ്റുവാങ്ങി. എറണാകുളം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി വൈസ് പ്രസിഡൻറ് വി.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. ഡോ. തോമസ് മാത്യു പുസ്തകം പരിചയപ്പെടുത്തി. സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യർ പുൽപ്പാട്ട്, ഫാ. റോബി കണ്ണൻചിറ, ടി.എം. എബ്രഹാം, അശോക് എം. ചെറിയാൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.