മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചിയിലെ വന്‍കിട ൈകയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പീപ്പിള്‍സ് പൊളിറ്റിക്കല്‍ ഫ്ലാറ്റ് ഫോം നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. ആറ് വര്‍ഷം മുമ്പ് ഒഴിപ്പിക്കാന്‍ നഗരസഭ നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും തുടര്‍ നടപടിയുണ്ടായില്ല. കമാലക്കടവില്‍ നഗരസഭ സോണല്‍ ഓഫിസിന് മുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ച് വാസ്ക്കോഡ ഗാമ സ്ക്വയറിൽ സമാപിച്ചു. പി.എസ്. അബ്ദുക്കോയ, നവാസ് മമ്മ, പി.കെ. റഹീം, ബൈജു എന്നിവര്‍ സംസാരിച്ചു. കുമ്പളത്ത് അടിപ്പാത; നിവേദനം നൽകി നെട്ടൂർ: ദേശീയപാത കുമ്പളം സൗത്ത് ജങ്ഷനിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ദേശീയപാത അതോറിറ്റിക്ക് നിവേദനം നൽകി. ഇവിടെ അപകടമേഖലയായതോടെയാണ് നാട്ടുകാർ ഒപ്പ് ശേഖരിച്ച് നിവേദനം നൽകിയത്. കഴിഞ്ഞ ദിവസം റോഡ് മുറിച്ച് കടക്കവെ കുമ്പളം തയ്യത്ത് ദേവരാജനെ ബൈക്കിടിച്ചിരുന്നു. ഡെപ്യൂട്ടി തഹസിൽദാരായ ദേവരാജൻ ഓഫിസിലേക്ക് പോകവെയാണ് അപകടം. ഇടുപ്പെല്ലിന് പരിക്കേറ്റ ഇയാൾ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുമ്പളം അരൂർ പാലത്തിെൻറ ഇരുവശത്തും സർവിസ് റോഡുകൾ ഉള്ളതിനാൽ അധികം പണച്ചെലവില്ലാതെ അടിപ്പാത സ്ഥാപിക്കാനാകുമെന്ന് നാട്ടുകാർ പറയുന്നു. പൊതുപ്രവർത്തകനായ ഷാബു കൊമരോത്തിെൻറ നേതൃത്വത്തിലാണ് നാട്ടുകാർ നിവേദനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.